മക്കരപ്പറമ്പ് ബൈപ്പാസ്; ദേശീയ പാതയില്‍ കുരുക്കഴിഞ്ഞേക്കും
മങ്കട: ദേശീയ പാതയില്‍ ഗതാഗതക്കുരുക്കു മൂലം വീര്‍പ്പുമുട്ടുന്ന പ്രധാന ടൗണായ മക്കരപ്പറമ്പിന് സംസ്ഥാന ബജറ്റിലൂടെ ശാപ മോക്ഷമാകുന്നു. ബൈപ്പാസ് വരുന്നതോടെ മക്കരപ്പറമ്പ് ടൗണിന്റെ ദീര്‍ഘ കാലമായുള്ള അഭിലാഷമാണ് പൂവണിയുന്നത്.
ദേശീയ പാതയില്‍ അങ്ങാടിപ്പുറം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഗതാഗതക്കുരുക്കു നേരിടുന്ന ടൗണുകളിലൊന്നാണ് മക്കരപ്പറമ്പ്. കുരുക്കഴിക്കാനുള്ള ജനപ്രതിനിധികളുടെ ശ്രമങ്ങള്‍ക്കു വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
പല തവണകളിലായി നടത്തിയ പരിശോധനകളുടെയും മറ്റും അടിസ്ഥാനത്തില്‍ മക്കരപ്പറമ്പിലെ ഗതാഗതക്കുരുക്കഴിക്കാന്‍ ബൈപ്പാസ് മാത്രമാണ് പരിഹാരമെന്ന് കണ്ടെത്തിയിരുന്നു. കടുങ്ങൂത്തു നിന്നാരംഭിച്ചു രാമപുരം മുപ്പത്തെട്ടിലെത്തുന്ന പുതിയ മക്കരപ്പറമ്പ് ബൈപ്പാസ് കടുങ്ങൂത്ത്, കാച്ചിനിക്കാട്, മക്കരപ്പറമ്പ്, നാറാണത്ത് വഴി രാമപുരം ശ്രീരാമ സ്വാമി ക്ഷേത്രത്തിനു സമീപത്തു കൂടി പനങ്ങാങ്ങര 38 ലെത്തുന്ന വിധം ഏകദേശം അഞ്ചു കിലോ മീറ്ററിലാണ് ബൈപ്പാസ് വിഭാവനം ചെയ്തിട്ടുള്ളത്.
ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ യുടെ ശ്രമ ഫലമായാണ് പുതിയ ബൈപ്പാസ് റോഡിനായി തുക നീക്കി വെച്ചത്. മക്കരപ്പറമ്പ് ബൈപ്പാസ് യാഥാര്‍ഥ്യമാകുന്നതോടെ രാമപുരം ടൗണിലെ ഗതാഗത സ്തംഭനത്തിനും പരിഹാരമാവും. നാലമ്പല ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്കും ബൈപ്പാസ് തുണയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."