ധനേഷ് വധം: വിചാരണ പൂര്‍ത്തിയായി
തലശ്ശേരി: അഴീക്കോട്ടെ ഡി.വൈ.എഫ്.ഐ പ്രവര്ത്തകന് പുളിക്കോമ്പേത്ത് ധനേഷി(26)നെ വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ വിചാരണ തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ്(മൂന്ന്) കോടതി ജഡ്ജ് രാജകുമാര മുമ്പാകെ പൂര്‍ത്തിയായി. 18ന് പ്രതികളായ ബി.ജെ.പി-ആര്.എസ്.എസ് പ്രവര്‍ത്തകരെ കോടതി മുമ്പാകെ ചോദ്യം ചെയ്യും. 2008 ജനുവരി 12ന് രാത്രി 10.15നാണ് കേസിനാസ്പദമായ സംഭവം. മീന്‍കുന്നിലെ നെയ്ത്ത് കമ്പനിക്ക് സമീപം അഴീക്കോട്ടെ വലിയപറമ്പത്ത് പ്രദീഷിനൊപ്പം ബൈക്കില്‍ വീട്ടിലേക്ക് വരുന്നതിനിടെ പ്രതികള്‍ ബൈക്ക് തടഞ്ഞ് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. സംഭവത്തില്‍ ധനേഷിന്റെ സുഹൃത്ത് പ്രദീഷിനും പരുക്കേറ്റിരുന്നു. പ്രദീഷിന്റെ പരാതി പ്രകാരമായിരുന്നു കേസെടുത്തിരുന്നത്. ബി.ജെ.പി-ആര്.എസ്.എസ് പ്രവര്‍ത്തകരായ എം.പി സ്വരൂപ്(30), എം.പി പ്രജിന്(31), എം. വിജിത്ത് എന്ന കുട്ടന്(31), ശരത്ത് (36), പി.പി ബിജേഷ്(28), ഇടുമ്പന് ബൈജു(27), ഷാഹിര്‍(28), പി. കലേഷ്(31), എം. വിനീഷ്(32) എന്നിവരാണ് പ്രതികള്‍. ഒന്നാം പ്രതിയായ എം.പി സ്വരൂപ് ഒളിവിലാണ്.
30 സാക്ഷികളെയാണ് പ്രൊസിക്യൂഷന് വിസ്തരിച്ചത്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങമളും കൊല്ലപ്പെടുമ്പോള്‍ ധനേഷ് ധരിച്ച വസ്ത്രങ്ങളും കേസിലെ ഒന്നാം സാക്ഷിയും സംഭവത്തിനിടെ പരുക്കേറ്റയാളുമായ മടക്കര പ്രജീഷ് കോടതിയില്‍ തിരിച്ചറിഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."