പയ്യന്നൂരില്‍ ദേശീയ പതാക തെങ്ങോലയില്‍ കെട്ടി
പയ്യന്നൂര്‍: രാഷ്ട്രപിതാവിന്റെ പ്രതിമ തകര്‍ക്കപ്പെട്ടതിന് പിന്നാലെ പയ്യന്നൂരില്‍ ദേശീയ പതാകയെ അപമാനിക്കലും. പുതിയ ബസ് സ്റ്റാന്റ് പരിസരത്തെ കെട്ടിടത്തിന് മുന്നിലെ പി.ഡബ്ല്യു.ഡിയുടെ അധീനതയിലുള്ള തെങ്ങിന്റെ ഓലമടലില്‍ ദേശീയപതാക കെട്ടുകയായിരുന്നു. ഇന്നലെ രാവിലെ പത്തോടെ പുതിയ സ്റ്റാന്റിലെത്തിയ യാത്രക്കാരാണ് കാഴ്ച കണ്ടത്. സ്റ്റാന്റിന് സമീപത്ത് തന്നെയുള്ള തെങ്ങോലയില്‍ ദേശീയപതാക കണ്ടതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് കെട്ടിയിട്ടതാണെന്ന് മനസിലായത്. നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വലും പയ്യന്നൂര്‍ പൊലിസും സ്ഥലത്തെത്തി ദേശീയ പതാക അഴിച്ചെടുത്ത് സ്റ്റേഷനിലെത്തിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് സമീപത്തെ സ്വകാര്യ കെട്ടിടത്തില്‍ താമസിക്കുന്ന ബംഗാളികളായ ഹോട്ടല്‍ തൊഴിലാളികളെ പൊലിസ് ചോദ്യം ചെയ്തുവരികയാണ്. തെങ്ങിന് സമീപത്തായുള്ള കെട്ടിടത്തില്‍ നിന്നു തെങ്ങോലയില്‍ കെട്ടിയതാകാമെന്നാണ് നിഗമനം. ദേശീയപതാകയെ നിന്ദിക്കുകയും അപമാനിക്കുകയും ചെയ്ത സംഭവത്തില്‍ പൊലിസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പയ്യന്നൂരില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി സൂചനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."