ജുമുഅ മുടക്കുന്ന നിലപാടുകള്‍ അംഗീകരിക്കാനാവില്ലെന്ന് നേതാക്കള്‍
കൊണ്ടോട്ടി: സമാധാനപരമായി മുന്നോട്ടുപോവുന്ന മഹല്ലുകളില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് ജുമുഅ മുടക്കുന്ന കാന്തപുരം വിഭാഗത്തിന്റെ നെറികേടുകളെ അംഗീകരിക്കാനാവില്ലെന്ന് കൊണ്ടോട്ടി മണ്ഡലം സമസ്ത നേതാക്കള്‍ അഭിപ്രായപ്പെട്ടു.
പവിത്രമായ ജുമുഅ ദിവസം അക്രമം അഴിച്ചുവിട്ടു വയോധികരുള്‍പ്പെടെയുള്ള വിശ്വാസി സമൂഹത്തിനു നേരെ പൊലിസിനു ലാത്തിവീശാന്‍ അവസരം നല്‍കുന്നവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണം. മൂളപ്പുറം ജുമുഅത്തുപള്ളിയില്‍ കഴിഞ്ഞ ദിവസം കാന്തപുരം വിഭാഗം നടത്തിയ അക്രമങ്ങള്‍ അങ്ങേയറ്റം അപലപനീയമാണ്.
ഇസ്‌ലാമിന്റെ ശത്രുക്കള്‍ പോലും ചെയ്യാത്ത കൃത്യങ്ങളാണ് സമുദായസ്‌നേഹം നടിക്കുന്ന ഇവരില്‍ നിന്നും ഉണ്ടായികൊണ്ടിരിക്കുന്നത്. കക്കോവ് മോഡല്‍ സൃഷ്ടിച്ച് പള്ളി അടപ്പിക്കാന്‍ ഇറങ്ങിപുറപ്പെട്ട ഇത്തരക്കാരെ സമുദായം തിരിച്ചറിയുമെന്നും നേതാക്കള്‍ പറഞ്ഞു. സി.എ മുഹമ്മദ് മുസ്‌ലിയാര്‍, അബ്ദുല്‍ ഗഫൂര്‍ ദാരിമി മുണ്ടക്കുളം, മുഹമ്മദ്കുട്ടിദാരിമി കോടങ്ങാട്, നാസിറുദ്ദീന്‍ ദാരിമി ചീക്കോട്, അബ്ദുല്‍ കരീംമുസ്‌ലിയാര്‍, കെ.സി ഇബ്രാഹീം മുസ്‌ലിയാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."