തന്റെ കാലത്ത് ജെയ്ഷിനെ ആക്രമണത്തിനായി സൈന്യം ഉപയോഗിച്ചിരുന്നുവെന്ന് മുഷറഫ്
ദുബൈ: ജെയ്‌ഷെ മുഹമ്മദ് ഭീകരസംഘടനയാണെന്നും തന്റെ കാലത്ത് ചാരസംഘടനയായ ഐ.എസ്.ഐ അവരെ ഇന്ത്യയില്‍ ആക്രമണം നടത്താന്‍ ഉപയോഗിച്ചിരുന്നുവെന്നും മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ്.
ജെയ്ഷിനെതിരേ പാക് സര്‍ക്കാര്‍ നടത്തിവരുന്ന നടപടികളെ സ്വാഗതംചെയ്ത മുഷറഫ്,
തന്നെ ഒന്നിലധികം തവണ ജെയ്ഷ് കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നുവെന്നും വ്യക്തമാക്കി.
ഇന്ത്യക്കും പാകിസ്താനുമിടയിലുള്ള ആക്രമണങ്ങളില്‍ ഐ.എസ്.ഐയും ഉള്‍പ്പെട്ടിട്ടുണ്ട്. ഇന്ത്യ പാകിസ്താനിലും നമ്മള്‍ ഇന്ത്യയിലും ആക്രമണം നടത്തിയിട്ടുണ്ട്.
ഇതൊക്കെയാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതിനിടെ ജെയ്ഷിനെതിരേ ഒരുനടപടിയും ഉണ്ടായില്ല. നടപടിക്ക് താനും നിര്‍ബന്ധിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, പ്രസിഡന്റായ 1999- 2008 കാലയളവില്‍ എന്തുകൊണ്ടാണ് ജെയ്ഷിനെതിരേ നടപടിയെടുക്കാതിരുന്നതെന്ന ചോദ്യത്തിന്, ഇന്നത്തെപ്പോലെയല്ല, അന്നത്തെ സാഹചര്യങ്ങള്‍ വ്യത്യസ്തമായിരുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു.
ദുബൈയിലുള്ള മുഷറഫുമായി പാക് മാധ്യമപ്രവര്‍ത്തകന്‍ നദീം മാലിക് നടത്തിയ ടെലഫോണ്‍ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.
അഭിമുഖത്തിന്റെ വിഡിയോ ദൃശ്യം തന്റെ സോഷ്യല്‍മീഡിയാ പേജുകളില്‍ മാധ്യമപ്രവര്‍ത്തകന്‍ പങ്കുവച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."