കര്‍ഷക തൊഴിലാളി മാര്‍ച്ചും ധര്‍ണയും നാളെ
മലപ്പുറം: കേന്ദ്ര സര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി ഫെഡറേഷന് (ബി.കെ.എം.യു.എ.ഐ.ടി.യു.സി) നേതൃത്വത്തില്‍ നാളെ കേന്ദ്രസര്‍ക്കാര്‍ ഓഫിസുകളിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും.
പ്രതിഷേധസമരം വിജയിപ്പിക്കാന്‍ കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി ഫെഡറേഷന് ജില്ലാ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ജില്ലാഭാരവാഹികളായ ഒ.കെ അയ്യന്, കെ.ഇ ഹനീഫ എന്നിവര്‍ സമര സാഹചര്യങ്ങള്‍
വിശദീകരിച്ചു. കര്‍ഷക തൊഴിലാളികളെ ദേശീയ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരിക, ദളിതര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുക, തൊഴിലാളി പെന്ഷന് 3000 രൂപയാക്കുക, തൊഴിലുറപ്പു പദ്ധതി ശക്തിപ്പെടുത്തുക, രാജ്യത്തു സമഗ്രഭൂപരിഷ്ക്കരണ നിയമം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണു പ്രതിഷേധ സമരം. എം.കെ മുഹമ്മദ്, വി.കെ സുബ്രഹ്മണ്യന്, പി.അപ്പുണ്ണി, എ.ടി വാസു മാസ്റ്റര്‍, ഇ.കുട്ടന്, പി.സി ബാലകൃഷ്ണന്, ബാപ്പു എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."