HOME
DETAILS
MAL
ലോക്പാല്‍: ഉന്നതതല തെരഞ്ഞെടുപ്പ് തീയതി അറിയിക്കണം: സുപ്രിം കോടതി
backup
March 07 2019 | 19:03 PM
ന്യൂഡല്‍ഹി: ലോക്പാലിനെ നിയമിക്കാന്‍ ഉന്നതതല തെരഞ്ഞെടുപ്പ് സമിതി എന്ന് കൂടുമെന്ന് 10 ദിവസത്തിനകം അറിയിക്കാന്‍ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലിനോട് സുപ്രിംകോടതി. ലോക്പാലിനെ നിയമിക്കുന്നത് സുതാര്യമാക്കണമെന്നും കമ്മിറ്റി പരിഗണിക്കുന്നവരുടെ ലിസ്റ്റ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച് അഭിപ്രായം തേടണമെന്നുമുള്ള ഹരജിക്കാരായ കോമണ്‍ കോസിന്റെ അഭിഭാഷകന് പ്രശാന്ത് ഭൂഷന്റെ ആവശ്യം ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗോഗോയ്, ജസ്റ്റിസുമാരായ അബ്ദുല്‍ നസീര്‍, സഞ്ജിവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ച് തള്ളി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."