HOME
DETAILS
MAL
ഇന്നു മാത്രം രാജ്യത്ത് 129 കൊവിഡ് മരണം: 3559 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു, രോഗബാധിതരുടെ എണ്ണം 77,889 ആയി
backup
May 13 2020 | 17:05 PM
ന്യൂഡല്‍ഹി: രാജ്യത്ത് 3559 പേര്‍ക്കു കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിലെ ആകെ രോഗബാധിതരുടെ എണ്ണം 77,889 ആയി. 129 പേരാണ് ബുധനാഴ്ച മരിച്ചത്. ആകെ 2544 പേരാണ് ഇന്ത്യയില്‍ കൊവിഡ് രോഗത്തെ തുടര്‍ന്നു മരിച്ചത്.
1495 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച മഹാരാഷ്ട്രയാണ് കണക്കുകളില്‍ മുന്നില്‍നില്‍ക്കുന്നത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 25,000 പിന്നിട്ടു. ബുധനാഴ്ച 54പേര് കൂടി മരിച്ചതോടെ സംസ്ഥാനത്ത് ആകെ മരിച്ചവരുടെ എണ്ണം 975 ആയി.
ഗുജറാത്ത് (364), തമിഴ്നാട് (509), ഡല്‍ഹി (359), രാജസ്ഥാന് (152), മധ്യപ്രദേശ് (187), പശ്ചിമ ബംഗാള്‍ (117) എന്നിവയാണ് ബുധനാഴ്ച നൂറില്‍ കൂടുതല്‍ കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."