HOME
DETAILS

കനയ്യ ബിഹാറില്‍ മത്സരിക്കും

  
backup
March 07 2019 | 19:03 PM

%e0%b4%95%e0%b4%a8%e0%b4%af%e0%b5%8d%e0%b4%af-%e0%b4%ac%e0%b4%bf%e0%b4%b9%e0%b4%be%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d

 


ന്യൂഡല്‍ഹി: ജെ.എന്‍.യുവിലെ നേതാവ് കനയ്യ കുമാര്‍ ബിഹാറിലെ ബെഗുസരായ് മണ്ഡലത്തില്‍ നിന്ന് ജനവിധി തേടും. ഇന്നലെ ചേര്‍ന്ന സി.പി.ഐ ദേശീയ എക്‌സിക്യൂട്ടീവ് യോഗമാണ് ഇത് സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊണ്ടത്. കേരളത്തിലെ സ്ഥാനാര്‍ഥിപ്പട്ടികയ്ക്ക് ദേശീയ എക്‌സിക്യൂട്ടീവ് അംഗീകാരം നല്‍കി.


തിരുവനന്തപുരത്ത് ആനി രാജയെ മത്സരിപ്പിക്കണമെന്ന അഭിപ്രായമുയര്‍ന്നെങ്കിലും കേരള ഘടകം അംഗീകരിച്ചില്ല. കേരളം നല്‍കിയ പട്ടികയില്‍ വനിതാ പ്രാതിനിധ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ചിലര്‍ ആനി രാജയ്ക്കു വേണ്ടി വാദിച്ചത്. വിജയസാധ്യത മാത്രമാണ് തങ്ങള്‍ പരിഗണിച്ചതെന്ന് കേരള ഘടകം വാദിച്ചു.


ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ ചെയര്‍മാനായിരിക്കെയാണ് കനയ്യ കുമാര്‍ രാജ്യത്തെ ശ്രദ്ധാകേന്ദ്രമായത്. കാംപസില്‍ നടന്ന പരിപാടിയില്‍ പാകിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് ഡല്‍ഹി പൊലിസ് രാജ്യദ്രോഹക്കുറ്റം ചുമത്തി കനയ്യയെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് കേരളമുള്‍പ്പെടെ പല സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പുകളില്‍ കനയ്യ ഇടതുപക്ഷ സ്ഥാനാര്‍ഥികളുടെ പ്രചാരകനായി. അടുത്തിടെയാണ് കനയ്യ ജെ.എന്‍.യുവില്‍ നിന്ന് പി.എച്ച്.ഡി പൂര്‍ത്തിയാക്കിയത്. ആനി രാജയ്ക്ക് ബിഹാറില്‍നിന്ന് മത്സരിക്കാന്‍ ക്ഷണം വന്നെങ്കിലും അവര്‍ നിരസിച്ചു.


തമിഴ്‌നാട്ടില്‍ ഡി.എം.കെ മുന്നണിയുടെ ഭാഗമായി മത്സരിക്കുന്ന സി.പി.ഐക്കും സി.പി.എമ്മിനും രണ്ടു വീതം മണ്ഡലങ്ങളാണ് അനുവദിച്ചത്. ഇതില്‍ കോയമ്പത്തൂര്‍ മണ്ഡലത്തെച്ചൊല്ലി ഇരു പാര്‍ട്ടികള്‍ക്കുമിടയില്‍ തര്‍ക്കമുണ്ട്. ഇന്ന് നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ തര്‍ക്കം പരിഹരിക്കാമെന്നും സ്ഥാനാര്‍ഥി നിര്‍ണയം ഉടന്‍ നടത്താമെന്നുമാണ് പ്രതീക്ഷ. ദേശീയ തലത്തില്‍ 48 സീറ്റുകളില്‍ മത്സരിക്കാനായിരുന്നു സി.പി.ഐ നേരത്തേ തീരുമാനിച്ചത്. ബിഹാറില്‍ അഞ്ചും ഉത്തര്‍പ്രദേശില്‍ പത്തും സീറ്റുകളിലായിരുന്നു മത്സരിക്കാന്‍ ഉദ്ദേശിച്ചതെങ്കിലും കുറയാനുള്ള സാധ്യതയുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  6 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  6 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  6 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  7 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  7 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  7 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  8 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  8 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  8 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  9 hours ago