സി.പി.എം എം.എല്‍.എമാരെ ഇറക്കിയത് പാര്‍ട്ടി അസ്തിവാരം തോണ്ടുമെന്ന ഭീതിയില്‍: കെ. സുധാകരന്
കണ്ണൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സി.പി.എം എം.എല്‍.എമാരെ സ്ഥാനാര്‍ഥികളാക്കിയത് കുട്ടികളെ ബലികൊടുത്ത് നേട്ടം കൊയ്യാമെന്നു കരുതിയാണെന്നു കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കെ. സുധാകരന്.
തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ അസ്തിവാരം തന്നെ ഇല്ലാതാകുമെന്നു കണ്ടാണ് എം.എല്‍.എമാരെ നിയോഗിച്ചെങ്കിലും സീറ്റ് പിടിച്ചെടുക്കാമെന്ന മോഹം സി.പി.എമ്മിനുണ്ടായതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
വടകരയില്‍ പി. ജയരാജന് സ്ഥാനാര്‍ഥിയായതോടെ യു.ഡി.എഫ് വിജയം സുനിശ്ചിതമായി. മുല്ലപ്പള്ളി രാമചന്ദ്രന് മത്സരിക്കുന്നില്ലെന്ന് അറിയിച്ചതോടെ ഇവിടെ മത്സരം കടുപ്പമായിരുന്നേനെ. എന്നാല്‍ ജയരാജന് വന്നതോടെ യു.ഡി.എഫ് വിജയിക്കുന്ന കാര്യത്തില്‍ സംശയം വേണ്ട. കണ്ണൂരില്‍ സ്ഥാനാര്‍ഥിയാകുമോ എന്ന ചോദ്യത്തിനും പാര്‍ട്ടിയാണു തീരുമാനിക്കേണ്ടതെന്നായിരുന്നു സുധാകരന്റെ മറുപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."