HOME
DETAILS
MAL
മൂല്യനിര്‍ണയം ചടങ്ങാവുന്നതായി പരാതി
backup
April 10 2017 | 21:04 PM
കോഴിക്കോട്: മൂല്യനിര്‍ണയം ചടങ്ങാവുന്നതായി പരാതി. പ്ലസ് ടു പരീക്ഷയുടെ മൂല്യ നിര്‍ണയമാണ് പ്രഹസനമാവുന്നതായി ടീച്ചേഴ്സ് യൂനിറ്റിയുടെ പേരില്‍ ഇറക്കിയ പത്രക്കുറിപ്പില്‍ പറയുന്നത്. കോഴിക്കോട് പ്രൊവിഡന്‍സ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂളിലാണ് മൂല്യനിര്‍ണയ ക്യാംപ് നടക്കുന്നത്. 19 വരെ തുടരുന്ന ക്യംപ് അധികൃതര്‍ വളരെ ലാഘവത്തോടെയാണ് കൈകാര്യം ചെയ്യുന്നതെന്ന് പത്രക്കുറിപ്പില്‍ പറയുന്നു. സ്കൂളിന്റെ ലബോറട്ടറിയില്‍ മുപ്പതോളം അധ്യാപകരെ കുത്തിനിറച്ചാണ് മൂല്യ നിര്‍ണയം. രാവിലെ ഒന്‍പതരമുതല്‍ വൈകിട്ട് മൂന്നരവരേ തുടരുന്ന ക്യാംപില്‍ അധ്യാപകര്‍ക്ക് കുടിവെള്ളം പോലും ലഭിക്കുന്നില്ല. മുറിക്കുള്ളില്‍ രണ്ടു ഫാന്‍ മാത്രമാണുള്ളത്.പരാതിപ്പെട്ടിട്ടും സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ അധികൃതര്‍ തയാറാവുന്നില്ലെന്നും പത്രക്കുറിപ്പില്‍ ആരോപണമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."