കഞ്ചിക്കോട് കോച്ച് ഫാക്ടറിയുടെ പിതൃത്വം ഏറ്റെടുത്ത് വോട്ടു പിടിച്ചവര്‍ സി.പി.എം എം.പിമാരെന്ന് വി.കെ ശ്രീകണ്ഠന്‍
പാലക്കാട്: കഞ്ചിക്കോട് റെയില്‍വേ കോച്ച് ഫാക്ടറി പ്രഖ്യാപിക്കുകുയം അത് നടപ്പിലാക്കുവാന്‍ തറക്കല്ലിടുകയും ചെയ്ത കോണ്‍ഗ്രസിനെ പഴിപറയാന്‍ എം.ബി രാജേഷ് എം.പിക്ക് ഒരവകാശവുമില്ലെന്ന് ഡി.സി.സി പ്രസിഡന്റ് വി.കെ ശ്രീകണ്ഠന്‍.
പദ്ധതി പ്രഖ്യാപിച്ചപ്പോഴും തറക്കല്ലിട്ടപ്പോഴും അതിന്റെ പിതൃത്വം ഏറ്റെടുത്ത് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നിരത്തി വോട്ട് പിടിച്ച് ജയിച്ചവരാണ് പാലക്കാട്ടെ സി.പി.എം എം.പി മാര്‍, കോച്ച് ഫാക്ടറി നടപ്പിലാക്കാത്തതിന് യു.ഡി.എഫ് സ്ഥാനാര്‍ഥികളേയും യു.പി.എ സര്‍ക്കാരിനേയും ജനങ്ങള്‍ തിരഞ്ഞെടുപ്പില്‍ തോല്‍പിക്കുകയും ചെയ്തു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി പ്രസിഡന്റ് അമിത്ഷാ പുതുശ്ശേരിയില്‍ വന്ന കോച്ച്ഫാക്ടറിയും 10,000 പേര്‍ക്ക് തൊഴിലും ഒരു ടൗണ്‍ഷിപ്പും വാഗ്ദാനം ചെയ്ത് സംസാരിച്ചു.
2014ല്‍ അധികാരത്തിലെത്തിയ ബി.ജെ.പി സര്‍ക്കാര്‍ പലതവണ വാക്ക് മാറ്റി. എം.പിയും അതിനനുസരിച്ച് അയക്കുന്ന കത്തുകളില്‍ കിട്ടുന്ന മറുപടി കൊണ്ട് തൃപ്തിയടഞ്ഞു. പണമില്ലെന്ന് കാരണം പറഞ്ഞ് കേന്ദ്രം പദ്ധതി ഉപേക്ഷിക്കാന്‍ ആലോചിച്ചു. ബഡ്ജറ്റില്‍ തുച്ഛമായ തുക വെച്ച് കേരളത്തെ കബളിപ്പിച്ചു. ഇതിനിടക്ക് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ സ്റ്റീല്‍ അതോറിട്ടി ഓഫ് ഇന്ത്യ (സെയില്‍)യുമായി സഹകരിച്ച് പദ്ധതി കൊണ്ടുവരുമെന്ന് എം.ബി രാജേഷ് വാഗ്ദാനം ചെയ്തു.
എന്നാല്‍ സ്വകാര്യ പി.പി മാതൃകയില്‍ സെയിലിന് പദ്ധതിയില്‍ പങ്ക് വഹിക്കുവാന്‍ നിയമപരമായി കഴിയില്ലെന്ന് യാഥാര്‍ത്ഥ്യം ചൂണ്ടിക്കാട്ടി മുന്‍ എം.പി കൃഷ്ണദാസ് തന്നെ രാജേഷിനെ പരസ്യമായി തിരുത്തി. തുടര്‍നാളുകളില്‍ അവരുതമ്മിലായിരുന്നു തര്‍ക്കം.
പൊതുമേഖലയില്‍ നിന്നും പദ്ധതി മാറ്റുന്നുവെന്ന പരാതിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട് നിവേദനം നല്‍കിയെന്നും കോച്ച് ഫാക്ടറി ഉറപ്പായും വരുമെന്നും രാജേഷ് വീണ്ടും അവകാശവാദം പറഞ്ഞു.
അവസാനം ബെമലുമായി ചര്‍്ച്ച നടത്തി സംയുക്ത സംരംഭമായി കോച്ച് ഫാക്ടറിക്ക് മന്ത്രി സമ്മതിച്ചു എന്നായി എം.പിയുടെ പുതിയ അവകാശവാദം. കോച്ച് ഫാക്ടറിക്കായി രണ്ട് ഡസന്‍ ചോദ്യം ഉന്നയിച്ചും മൂന്ന് ഡസന്‍ കത്തയച്ചും ഒമ്പതു വര്‍ഷം കഴിച്ചുകൂട്ടിയ എം പിക്ക് ജനങ്ങളെ കബളിപ്പിച്ചതിനുള്ള അവാര്‍ഡ് ലഭിക്കാനാണ് സാധ്യത.
ഏപ്രില്‍ മാസത്തില്‍ കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്റെ കോച്ച് ഫാക്ടറി പദ്ധതി ഉപേക്ഷിക്കുമെന്ന കത്ത് ലഭിച്ച് രണ്ട് മാസം രഹസ്യമാക്കി വെച്ച് എം.പി ഇപ്പോള്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയം കളിക്കുകയാണ്. കേരളത്തോട് രാഷ്ട്രീയ പകപോക്കല്‍ നടത്തുന്ന ബി ജെ പി സര്‍ക്കാരിനെതിരെ ഇടതുപക്ഷം ഒറ്റക്ക് സമരം പ്രഖ്യാപിച്ചത് തന്നെ മുതലെടുപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമാണ്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ യു ഡി എഫിനേയും എല്‍ ഡി എഫിനേയും കൂട്ടി സംസ്ഥാനം ഒറ്റക്കെട്ടായി സമരം ചെയ്യണമായിരുന്നു.
1980 മുതല്‍ കേരളത്തിന് വാഗ്ദാനം ചെയ്ത കോച്ച് ഫാക്ടറി യാഥാര്‍ത്ഥ്യമാക്കുവാനാണ് ഡോ. മന്‍മോഹന്‍ സിംഗിന്റേയും സോണിയാഗാന്ധിയുടേയും പ്രത്യേക താല്പര്യത്തിന് 2008ല്‍ യു പി എ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
ഇതിനാവശ്യമായ 239 ഏക്കര്‍ സ്ഥലം 2011ല്‍ അധികാരത്തിലെത്തിയ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു ഡി എഫ് സര്‍ക്കാര്‍ വിലകൊടുത്തു വാങ്ങി 2012ല്‍ റയില്‍വേക്ക് സൗജന്യമായി കൈമാറി.
ശേഷമാണ് പദ്ധതിക്കായി തറക്കല്ലിട്ടത്. ഇതിലൊന്നും എം പിക്ക് ഒരു റോളും ഇല്ല. കാര്യങ്ങള്‍ ഇങ്ങനെയിരിക്കെ തന്റെ പരാജയം തുറന്നു സമ്മതിക്കുവാന്‍ ദുരഭിമാനം അദ്ദേഹത്തെ അനുവദിക്കുന്നില്ല.
ഈ പ്ദ്ധതിയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ സമ്മര്‍ദ്ദം ചെലുത്തുവാന്‍ എം പിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും സംസ്ഥാന സര്‍ക്കാരിനും കഴിഞ്ഞില്ല ഏറ്റെടുത്ത സ്ഥലത്ത് കോച്ച് ഫാക്ടറി തന്നെ വേണമെന്നില്ല, ഏതെങ്കിലും തൊഴില്‍ സംരംഭം മതിയെന്ന എം പിയുടെ ഈ മലക്കം മറിച്ചില്‍ തന്നെയാണഅ പരാജയത്തിന്റെ ഏറ്റവും വലിയ ഉദാഹരണം
ഒമ്പത് വര്‍ഷം പിന്നിട്ട് 10 പേര്‍ക്ക് പോലും തൊഴിലവസരം ഉണ്ടാക്കുന്ന ഒരു പദ്ധതി പോലും കൊണ്ടുവരുവാന്‍ കഴിയാത്ത, പാലക്കാട് പൊള്ളാച്ചി ബ്രോഡ്‌ഗേജാക്കി മാറ്റിയ പാതയില്‍ ഒരു പുതിയ ട്രെയിന്‍പോലും ആരംഭിക്കാത്ത എം പിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പൊതുവേദിയില്‍ സംവാദത്തിന് തയ്യാറാണെന്ന് വി കെ ശ്രീകണ്ഠന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."