HOME
DETAILS
MAL
ആഗ്ര ജയിലിലെ 10 തടവുകാര്‍ക്ക് കൊവിഡ്
backup
May 14 2020 | 03:05 AM
ആഗ്ര: ആഗ്ര സെന്‍ട്രല്‍ ജയിലിലെ 10 തടവുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരെ ഐസൊലേഷന്‍ വാര്‍ഡിലേക്കു മാറ്റിയതായി ജയില്‍ സൂപ്രണ്ട് വി.കെ സിങ് പറഞ്ഞു. ജയിലിലെ മൂന്നാം നമ്പര്‍ ബാരക്കിലുണ്ടായിരുന്നവര്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. അതിലുണ്ടായിരുന്നവരെയെല്ലാം ഒഴിപ്പിക്കുകയും ആ ബാരക്കിലെ മറ്റു തടവുകാരുടെയും ജീവനക്കാരുടെയും സാംപിളുകള്‍ ശേഖരിക്കണമെന്ന് യു.പി ആരോഗ്യവകുപ്പിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
ആഗ്ര സെന്‍ട്രല്‍ ജയിലില്‍ 1,941 തടവുകാരും 120 ജീവനക്കാരുമാണുള്ളത്. മെയ് ഒന്‍പതിന് കൊവിഡ് ബാധിതനായ ഒരു തടവുകാരന് മരിച്ചിരുന്നു. തുടര്‍ന്ന് 85കാരനായ മറ്റൊരു തടവുകാരന് ശ്വാസതടസം മൂലവും മരിച്ചു. യു.പിയില്‍ കൊവിഡ് ബാധിച്ച് 82 പേരാണ് മരിച്ചത്. 3,600ലധികം പേര്‍ക്ക് രോഗം ബാധിച്ചിട്ടുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."