ഇഞ്ചുറിയേറ്റ് പി.എസ്.ജി
പാരിസ്: നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ പി.എസ്.ജിയെ സ്വന്തം തട്ടകത്തില്‍ മുട്ടുകുത്തിച്ച് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ചാംപ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. പുറത്താകലിന്റെ വക്കില്‍ നിന്നിരുന്ന യുനൈറ്റഡ് അവസാന സെക്കന്‍ഡിലാണ് ഗോള്‍ നേടി ടൂര്‍ണമെന്റിലേക്ക് തിരിച്ച് വന്നത്. 3-1 എന്ന സ്‌കോറിനാണ് യുനൈറ്റഡ് ഫ്രഞ്ച് വമ്പന്‍മാരായ പി.എസ്.ജിയെ പരാജയപ്പെടുത്തിയത്. ഇരു പാദങ്ങളിലുമായി ഗോള്‍ 3-3 എന്ന നിലയിലായെങ്കിലും എവേ ഗോളിന്റെ പിന്‍ബലത്തോടെയാണ് യുനൈറ്റഡ് ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. ആദ്യ പാദത്തില്‍ 2-0 എന്ന സ്‌കോറിനായിരുന്നു യുനൈറ്റഡ് പരാജയപ്പെട്ടത്.
ഇന്നലത്തെ മത്സരത്തില്‍ രണ്ട് മിനുട്ട് കൂടി പിടിച്ച് നില്‍ക്കുകയാണെങ്കില്‍ പി.എസ്.ജിക്ക് ക്വാര്‍ട്ടറിലെത്താമായാരിന്നു. എന്നാല്‍ നിര്‍ഭാഗ്യം പെനാല്‍റ്റിയുടെ രൂപത്തില്‍ പി.എസ്.ജിയെ തേടിയെത്തുകയായിരുന്നു. ക്വാര്‍ട്ടറില്‍ കടക്കാന്‍ മൂന്നു ഗോളുകളെങ്കിലും നേടണമെന്ന നിലയില്‍ കളിക്കാനിറങ്ങിയ യുനൈറ്റഡ് മത്സരത്തിന്റെ 94-ാം മിനുട്ട്‌വരെ തോല്‍വി ഉറപ്പിച്ചതാണ്.
എന്നാല്‍, വാറിന്റെ സഹായത്തോടെ അനുവദിച്ചുകിട്ടിയ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് റാഷ്‌ഫോര്‍ഡ് ടീമിന് ത്രസിപ്പിക്കുന്ന ജയം സമ്മാനിക്കുകയായിരുന്നു. ര@ണ്ടാം മിനുട്ടില്‍ റൊമേലു ലുക്കാക്കുവാണ് യുനൈറ്റഡിനായി ആദ്യം ലീഡെടുത്തത്. മുപ്പതാം മിനുട്ടില്‍ ലുക്കാക്കു വീ@ണ്ടും ഗോള്‍ നേടി. പന്ത്ര@ണ്ടാം മിനുട്ടില്‍ ബെര്‍നറ്റ് നേടിയ ഗോളാണ് സ്വന്തം മൈതാനത്ത് പി.എസ്.ജിക്ക് ആശ്വാസമായത്.
മറ്റൊരു മത്സരത്തില്‍ എ.എസ് റോമയെ പരാജയപ്പെടുത്തി പോര്‍ട്ടോയും ക്വാര്‍ട്ടര്‍ ഉറപ്പിച്ചു. എ.എസ് റോമയെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് പോര്‍ട്ടോ തോല്‍പ്പിച്ചത്.
ആദ്യപാദത്തില്‍ 2-1 എന്ന സ്‌കോറില്‍ റോമയ്ക്കായിരുന്നു ജയം. ര@ണ്ട് പാദങ്ങളിലുമായി 4-3 എന്ന ഗോള്‍ നിലയിലാണ് പോര്‍ട്ടോ ക്വാര്‍ട്ടറിലെത്തിയത്. 2014നുശേഷം ഇതാദ്യമായാണ് പോര്‍ട്ടോ ലീഗിന്റെ ക്വാര്‍ട്ടറില്‍ പ്രവേശിക്കുന്നത്. നിശ്ചിത സമയത്ത് മത്സരം 3-3 ന് സമനിലയിലായതിനെ തുടര്‍ന്ന് അധിക സമയത്തേക്ക് നീളുകയായിരുന്നു.
അധിക സമയത്തിന്റെ ആദ്യ പകുതിയില്‍ റോമക്ക് മികച്ച ഒരു ഗോളവസരം ലഭിച്ചെങ്കിലും പ്രതിരോധ താരം പെപ്പെയുടെ അവസരോചിത ഇടപെടല്‍ കാരണം പോര്‍ട്ടോ ഗോളില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. ഗോളിനായുള്ള ഓട്ടത്തിനിടെ പോര്‍ട്ടോ താരത്തെ പിറകില്‍ നിന്ന് പിടിച്ചതിന് റഫറി വാറിന്റെ സഹായത്തോടെ പെനാല്‍റ്റി വിധിച്ചു. 117-ാം മിനുട്ടില്‍ റോമയെ പ്രതിരോധത്തിലാക്കി പോര്‍ട്ടോക്ക് അനുകൂലമായ പെനാല്‍റ്റി. കിക്കെടുത്ത അലക്‌സി ടെല്ലസ് പന്ത് ലക്ഷ്യത്തിലെത്തിച്ച് ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം പോര്‍ട്ടോയെ ചാംപ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടറിലെത്തിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."