ഇസ്റാഈല്‍ തെരഞ്ഞെടുപ്പില്‍ അറബ് പാര്‍ട്ടിക്ക് വിലക്ക്
ജറൂസലം: അടുത്തമാസം നടക്കുന്ന ഇസ്റാഈല്‍ ദേശീയ തെരഞ്ഞെടുപ്പില്‍നിന്ന് പ്രമുഖ അറബ് പാര്‍ട്ടിയായ ബലദിനു വിലക്ക്. ഭീകരപ്രവര്‍ത്തനത്തെ പിന്തുണയ്ക്കുന്നുവെന്നാരോപിച്ചാണ് ഇസ്റാഈല്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി. കഴിഞ്ഞദിവസം ചേര്‍ന്ന തെരഞ്ഞെടുപ്പ് കമ്മിഷന് യോഗം 10നെതിരെ 17 വോട്ടുകള്‍ക്കാണ് ബലദിന്റെ അംഗീകാരം റദ്ദാക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ തീവ്ര ലിക്കുഡ് പാര്‍ട്ടി ഉയര്‍ത്തിയ ആവശ്യം ഉന്നയിച്ചാണ് കമ്മിഷന്റെ നടപടി. ഇസ്റാഈലിന്റെ ജൂതരാഷ്ട്രപദവി ഇല്ലാതാക്കാനുള്ള ശ്രമം നടത്തിവരികയാണ് ബലദ് പാര്‍ട്ടി എന്നാണ് ലിക്കുഡിന്റെ ആരോപണം. ഇസ്റാഈലിനെ ജനാധിപത്യപാതയിലേക്കു പരിവര്‍ത്തിക്കണമെന്ന ആശയമുള്ള ബലദ് പാര്‍ട്ടി ഇസ്റാഈല്‍ അറബ് വംശജര്‍ 1995ലാണ് സ്ഥാപിച്ചത്. ഇടതുസ്വഭാവമുള്ള പാര്‍ട്ടിയായാണ് ഇത് അറിയപ്പെടുന്നത്. 120 അംഗ ഇസ്റാഈല്‍ സെനറ്റില്‍ മൂന്നംഗങ്ങളാണ് നിലവില്‍ ബലദിനുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."