സൂര്യാനഗറിലൂടെ യാത്ര ചെയ്യാന്‍ മൂക്ക് പൊത്തണം
അരീക്കോട്: സൂര്യാനഗറില്‍ മാലിന്യം തള്ളുന്നത് പതിവാകുന്നു. അരീക്കോട് എടവണ്ണപ്പാറ റോഡില്‍ സൂര്യാ നഗറില്‍ നിന്നും സുല്ലമുസ്സലാം സയന്‍സ് കോളജ് വരെയുള്ള സ്ഥലങ്ങളിലാണു മാലിന്യം തള്ളുന്നത്.
പച്ചക്കറി അവശിഷ്ടങ്ങളും മല്‍സ്യ മാംസ മാര്‍ക്കറ്റുകളില്‍ നിന്നുള്ള മാലിന്യങ്ങളുമാണു രാത്രി കാലങ്ങളില്‍ ഇവിടെ നിക്ഷേപിക്കുന്നത്.
ദുര്‍ഗന്ധം ശക്തമായതിനാല്‍ ഇതിലൂടെയുള്ള യാത്ര ദുഷ്കരമായിരിക്കുകയാണു. അരീക്കോട് ടൗണിലെ കടകളില്‍ നിന്നും മറ്റു പ്രദേശങ്ങളില്‍ നിന്നും ഇവിടെ മാലിന്യ നിക്ഷേപകര്‍ എത്തുന്നുണ്ട്. ആരോഗ്യ വകുപ്പിനു നേതൃത്വത്തില്‍ ജനകീയ സമിതി മാലിന്യ കൂമ്പാരങ്ങളെല്ലാം കുഴിച്ച് മൂടിയിരുന്നെങ്കിലും രാത്രി കാലങ്ങളില്‍ ചെറിയ കവറുകളിലാക്കി മാലിന്യം തള്ളുന്നത് പതിവായിരിക്കുകയാണ്.
പ്രദേശത്തെ ഡി.വൈ.എഫ്.ഐ കമ്മിറ്റി സ്ഥാപിച്ച മുന്നറിയിപ്പ് ബോര്‍ഡിനു മുന്നിലും മാലിന്യം തള്ളിയിട്ടുണ്ട്.
മാലിന്യം തള്ളുന്നവരെ കണ്ടെത്താന്‍ നിരിക്ഷണ ക്യാമറ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് ജനകീയസമിതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."