HOME
DETAILS

അപ്പവാണിഭ നേര്‍ച്ചക്ക് അന്തിമരൂപമായി നേര്‍ച്ച 13 മുതല്‍ 23 വരെ

  
backup
March 07 2019 | 19:03 PM

%e0%b4%85%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b5%e0%b4%be%e0%b4%a3%e0%b4%bf%e0%b4%ad-%e0%b4%a8%e0%b5%87%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%85

 

കോഴിക്കോട്: ഇടിയങ്ങര ശൈഖ് പള്ളിയിലെ 460-ാം അപ്പവാണിഭ നേര്‍ച്ച ഈ മാസം 13 മുതല്‍ 23 വരെ നടക്കും. ശൈഖ് പള്ളി മഖാം മാനേജ്‌മെന്റ് കമ്മിറ്റി യോഗം ഉറൂസ് പരിപാടികള്‍ക്ക് അന്തിമരൂപം നല്‍കി. 13ന് വൈകീട്ട് നടക്കുന്ന അജ്മീര്‍ ഖാജാ അനുസ്മരണം സയ്യിദ് നാസിര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഹംസ ബാഫഖി തങ്ങള്‍ അധ്യക്ഷനാകും.


രാത്രി ഏഴിന് മൗലിദ് പാരായണത്തിനും ദുആ മജ്‌ലിസിനും ഒളവണ്ണ അബൂബക്കര്‍ ദാരിമി നേതൃത്വം നല്‍കും. 8.30ന് നടക്കുന്ന മതപ്രഭാഷണ സദസ് എ.വി അബ്ദുറഹ്മാന്‍ മുസ്്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍ അധ്യക്ഷനാകും. സിറാജുദ്ദീന്‍ ഖാസിമി പത്തനാപുരം മുഖ്യപ്രഭാഷണം നടത്തും.
14ന് വൈകിട്ട് ഏഴിന് നടക്കുന്ന സ്വലാത്ത് വാര്‍ഷികത്തിന് വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും.


14 മുതല്‍ 18 വരെ രാത്രി 8.30ന് നടക്കുന്ന മതപ്രഭാഷണ പരമ്പരയില്‍ ശുഐബുല്‍ ഹൈതമി വാരാമ്പറ്റ, കെ.പി മുഹമ്മദലി ദാരിമി ശ്രീകണ്ഠപുരം, അബ്ദുറസാഖ് ദാരിമി അറക്കല്‍, സിദ്ദീഖ് ദാരിമി ബക്കളം, മഅ്്മൂന്‍ ഹുദവി വണ്ടൂര്‍, എം.ടി അബൂബക്കര്‍ ദാരിമി എന്നിവര്‍ സംസാരിക്കും. 18ന് രാവിലെ ഒന്‍പതിന് പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ കൊടി ഉയര്‍ത്തും. ചേലക്കാട് മുഹമ്മദ് മുസ്്‌ലിയാര്‍ ഓത്തിടല്‍ നിര്‍വഹിക്കും. തുടര്‍ന്നു നടക്കുന്ന പണ്ഡിത സംഗമം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മൂസക്കുട്ടി ഹസ്രത്ത് അധ്യക്ഷനാകും. പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും. ഹൈദ്രോസ് മുസ്‌ലിയാര്‍, തഖ്‌യുദ്ദീന്‍ ഹൈതമി എന്നിവര്‍ പങ്കെടുക്കും.


രാത്രി ഏഴിന് നടക്കുന്ന മതപ്രഭാഷണവും ദിക്ര്‍ ദുആ മജ്‌ലിസും സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി തങ്ങള്‍ ഉദ്ഘാടനം ചെയ്യും. വില്ല്യാപ്പള്ളി ഇബ്‌റാഹിം മുസ്‌ലിയാര്‍ അധ്യക്ഷനാകും. മാണിയൂര്‍ അഹ്മദ് മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. മഅ്മൂന്‍ ഹുദവി വണ്ടൂര്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും. 19ന് നടക്കുന്ന റാത്തീബിന് ഏലംകുളം ബാപ്പു മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. എം.ടി അബൂബക്കര്‍ ദാരിമി പ്രഭാഷണം നടത്തും. മാര്‍ച്ച് 20, 21, 22 ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ സിയാറത്തും കൂട്ടപ്രാര്‍ഥനയും നടക്കും. 23ന് രാവിലെ 11ന് നടക്കുന്ന ഖത്തം ദുആക്ക് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ നേതൃത്വം നല്‍കും. സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍, വി. മൂസക്കോയ മുസ്‌ലിയാര്‍ വയനാട്, കെ.കെ.പി അബ്ദുല്ല മുസ്‌ലിയാര്‍, അബ്ദുല്‍ വാഹിദ് മുസ്‌ലിയാര്‍ അത്തിപ്പറ്റ, അസ്‌ലം ബാഖവി പാറന്നൂര്‍ തുടങ്ങിയ പണ്ഡിതശ്രേഷ്ഠരും സാദാത്തുക്കളും പരിപാടിയില്‍ പങ്കെടുക്കും. ഉച്ചക്ക് ഒന്നിന് അന്നദാനവും നടക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയില്‍ 500 പുരാവസ്തു കേന്ദ്രങ്ങള്‍കൂടി ഉള്‍പ്പെടുത്തി ദേശീയ പൈതൃക രജിസ്റ്റര്‍ വിപുലീകരിക്കുന്നു

Saudi-arabia
  •  2 months ago
No Image

'ദിവ്യയെ കസ്റ്റഡിയിലെടുത്തത് പാര്‍ട്ടി ഗ്രാമത്തില്‍ നിന്ന്, ഒളിപ്പിച്ചത് സിപിഎം'; രൂക്ഷവിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  2 months ago
No Image

പ്രവാസി യുവാക്കളുടെ സത്യസന്ധതയ്ക്ക് യുഎഇ പൊലിസിന്റെ ആദരവ്, ഇന്ത്യക്കാര്‍ക്ക് അഭിമാനമായി ഇവര്‍

uae
  •  2 months ago
No Image

പൊലിസ് അന്വേഷണം കാര്യക്ഷമമായി നടക്കുമെന്ന് പ്രതീക്ഷിക്കുന്നു; പ്രതികരിച്ച് നവീന്‍ ബാബുവിന്റെ ഭാര്യ

Kerala
  •  2 months ago
No Image

ഓടിക്കൊണ്ടിരിക്കെ കാറിനു തീ പിടിച്ചു

uae
  •  2 months ago
No Image

ഗുണനിലവാരമില്ലാത്ത പെയിൻറ് നൽകി കബളിപ്പിച്ചു, കമ്പനിക്ക് 3.5 ലക്ഷം രൂപ പിഴ

Kerala
  •  2 months ago
No Image

കൂറുമാറ്റത്തിന് 100 കോടി കോഴ ആരോപണം; അന്വേഷണത്തിന് 4 അംഗ കമ്മിഷനെ നിയോഗിച്ച് എന്‍.സി.പി

Kerala
  •  2 months ago
No Image

ദിവ്യയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച ഗോവിന്ദനെതിരെ കേസെടുക്കണം: കെ സുരേന്ദ്രന്‍ 

Kerala
  •  2 months ago
No Image

ശൈഖ് ഹസീനയുടെ ആഡംബര കൊട്ടാരം ഇനി 'വിപ്ലവ മ്യൂസിയം'

International
  •  2 months ago
No Image

എഡിഎമ്മിന്റെ ആത്മഹത്യ: പി.പി ദിവ്യ കസ്റ്റഡിയില്‍

Kerala
  •  2 months ago