HOME
DETAILS
MAL
ഹയര്‍സെക്കന്‍ഡറി മൂല്യനിര്‍ണയം ആരംഭിച്ചു
backup
May 14 2020 | 04:05 AM
ആദ്യദിനത്തില്‍ എത്തിയത് 40 ശതമാനം അധ്യാപകര്‍
തിരുവനന്തപുരം: സംസ്ഥാനത്തെ പൂര്‍ത്തീകരിച്ച ഹയര്‍സെക്കന്‍ഡറി പരീക്ഷകളുടെ മൂല്യനിര്‍ണയം ആരംഭിച്ചു. 40 ശതമാനം അധ്യാപകര്‍ മാത്രമാണ് ആദ്യദിവസം ജോലിക്കെത്തിയത്.
വിവിധ ജില്ലകളിലായി 88 ക്യാംപുകളിലാണ് മൂല്യനിര്‍ണയം നടക്കുന്നത്.
കൊവിഡ് ഹോട്ട്സ്പോട്ടിലെ രണ്ട് സ്കൂളുകളും പുനരധിവാസ കേന്ദ്രങ്ങളായ രണ്ട് സ്കൂളുകളും ഒഴിവാക്കി.
ഇന്നലെ രാവിലെ 9.30ന് ജോലികള്‍ ആരംഭിച്ചു. രാവിലെ 30 ശതമാനത്തില്‍ താഴെ അധ്യാപകര്‍ മാത്രമാണ് എത്തിയത്.
ഉച്ചയോടെ കൂടുതല്‍ പേര് എത്തി. പൊതുഗതാഗതമില്ലാത്തതിനാല്‍ ക്യാംപുകളിലെത്താന് അധ്യാപകരെ നിര്‍ബന്ധിക്കേണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരുന്നു. പങ്കെടുക്കാന്‍ പറ്റുന്ന അധ്യാപകര്‍ ക്യാംപുകളിലെത്തണമെന്നാണ് നിര്‍ദ്ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."