HOME
DETAILS

തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടവും വൈകി

  
backup
July 10 2016 | 07:07 AM

%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%86%e0%b4%b6%e0%b5%81%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf-2

 

തിരൂര്‍: തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പരിശോധനയ്ക്ക് ആവശ്യത്തിന് ഡോക്ടര്‍മാര്‍ എത്താതിരുന്നതിനാല്‍ രോഗികള്‍ വലഞ്ഞത് മണിക്കൂറുകള്‍. അപകടത്തില്‍ മരിച്ചയാളുടെ പോസ്റ്റ് മോര്‍ട്ടവും വൈകി. തുടര്‍ന്ന് രോഗികളും മരിച്ചയാളുടെ ബന്ധുക്കളും സുഹൃത്തുക്കളും ആശുപത്രിയില്‍ ബഹളം വച്ച് പ്രതിഷേധിച്ചു.
അവധിയിലായിരുന്ന ആശുപത്രി സൂപ്രണ്ടിനെ ഫോണില്‍ ബന്ധപ്പെടാന്‍ ജനങ്ങള്‍ ശ്രമിച്ചെങ്കിലും ജീവനക്കാര്‍ ഫോണ്‍ നമ്പര്‍ നല്‍കിയില്ല.
തുടര്‍ന്ന് തിരൂര്‍ നഗരസഭാ ചെയര്‍മാനെയും മന്ത്രി കെ.ടി ജലീലിനെയും ഇവര്‍ വിവരം അറിയിച്ചു. തുടര്‍ന്ന് മന്ത്രി തന്നെ നേരിട്ട് ആശുപത്രിയിലേക്ക് വിളിച്ച് പോസ്റ്റ് മോര്‍ട്ടം നടത്താന്‍ നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍ ഇന്നലെ രാവിലെ വളരെ നേരത്തെ തന്നെ ഒ.പിയിലെത്തി ടോക്കണ്‍ എടുത്ത് കാത്തുനിന്നവരുടെ കാര്യം വളരെ കഷ്ടമായിരുന്നു. ഇവരില്‍ മിക്കവരും ഏറെ ബുദ്ധിമുട്ടിയാണ് ഇന്നലെ ചികിത്സ തേടിയത്. പ്രായമായവര്‍ നിലത്ത് കിടന്നും ഇരുന്നും കാത്തിരുന്നാണ് ഡോക്ടര്‍മാരെ കണ്ടത്. എന്നാല്‍ പരിശോധന പേരിന് മാത്രമായിരുന്നുവെന്ന് ചികിത്സക്കെത്തിയവര്‍ പറഞ്ഞു.
ആശുപത്രി സൂപ്രണ്ട് ഉള്‍പ്പെടെയുള്ള ഡോക്ടര്‍മാര്‍ അവധിയിലായതിനാല്‍ ഇന്നലെ രണ്ട് ഡോക്ടര്‍മാര്‍ മാത്രമേ രോഗികളെ പരിശോധിക്കാനുണ്ടായിരുന്നുള്ളൂ. എന്നാല്‍ നൂറുകണക്കിന് രോഗികളുണ്ടായിരുന്നു. അതു കാരണം പലര്‍ക്കും ചികിത്സ ലഭിച്ചതുമില്ല. ഉച്ചയായിട്ടും ഇന്നലെ ചികിത്സയ്ക്കായി എത്തിയവരുടെ തിരക്കായിരുന്നു ആശുപത്രിയില്‍. ആശുപത്രിയിലെത്തിയവര്‍ ദുരവസ്ഥയെക്കുറിച്ച് പരാതി പറയാന്‍ ചെന്നപ്പോഴാണ് സൂപ്രണ്ട് അടക്കമുള്ളവര്‍ അവധിയിലാണെന്ന് അറിയുന്നത്.
പോസ്റ്റ് മോര്‍ട്ടം വൈകുന്നതില്‍ പ്രതിഷേധിച്ച് എത്തിയവരും രോഗികളും ചേര്‍ന്ന് പിന്നീട് പ്രതിഷേധവുമായി രംഗത്തുവരികയായിരുന്നു. ഡിഫ്തീരിയ അടക്കമുള്ള രോഗങ്ങള്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലും മതിയായ ചികിത്സയും മരുന്നും ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ സംവിധാനമൊരുക്കാത്തതില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഭരണഘടന ജനങ്ങളുടെ സുരക്ഷാ കവചം'- ലോക്‌സഭയിലെ കന്നി പ്രസംഗത്തില്‍ പ്രിയങ്ക ഗാന്ധി

National
  •  16 minutes ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  an hour ago
No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  2 hours ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  2 hours ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  2 hours ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  3 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  3 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  3 hours ago
No Image

ഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്

Kerala
  •  4 hours ago
No Image

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

National
  •  4 hours ago