HOME
DETAILS
MAL
കൊല്ലത്ത് എലിപ്പനിയും പടരുന്നു
backup
May 14 2020 | 04:05 AM
കൊല്ലം:കൊവിഡ് ആശങ്കക്കിടെ കൊല്ലം ജില്ലയില്‍ എലിപ്പനിയും ഡെങ്കിപ്പനിയും. ജില്ലയുടെ മലയോര മേഖലയില്‍ എലിപ്പനിയും കിഴക്കന്‍ മേഖലയില്‍ ഡെങ്കിപ്പനിയും പടരുകയാണ്.
പത്തനാപുരത്ത് വിദ്യാര്‍ഥി ഉള്‍പ്പടെ മൂന്ന് പേര്‍ക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. പത്തനാപുരം ഗ്രാമപഞ്ചായത്തിലെ കുണ്ടയത്ത് രണ്ടുപേര്‍ക്കും പിറവന്തൂര്‍ പഞ്ചായത്തിലെ പുന്നലയില്‍ ഒരാള്‍ക്കുമാണ് രോഗം കണ്ടെത്തിയത്.
ജില്ലയില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കോര്പ്പറേഷന് പരിധിയിലെ വാടി, കൈകുളങ്ങര എന്നിവിടങ്ങളിലും കിഴക്കന്‍ മേഖലയില്‍പ്പെടുന്ന ഇടമുളയ്ക്കല്‍,ഏരൂര്‍ ഗ്രാമപഞ്ചായത്തുകളിലുമാണ്. എരൂര്‍ പഞ്ചായത്തിലെ ഭാരതിപുരത്താണ് ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്. നിലവില്‍ 20 കേസുകളാണ് ഇവിടെ മാത്രം റിപ്പോര്‍ട്ട് ചെയ്തത്. ഈ പ്രദേശങ്ങളില്‍ വേനല്‍ മഴ ശക്തമായി തുടരുന്നതിനാല്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. രോഗബാധ തടയാനായി ഡെങ്കിപ്പനി സര്‍വൈലന്‍സ് ആരംഭിച്ചു. ഒപ്പം പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് റാപ്പിഡ് റെസ്പോണ്‍സ് ടീമിനേയും രൂപീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."