HOME
DETAILS
MAL
രണ്ട് വിമാനങ്ങളിലായി കരിപ്പൂരിലെത്തിയത് 307 പേര്
backup
May 14 2020 | 04:05 AM
കൂടുതലും സ്ത്രീകള്‍
കൊണ്ടോട്ടി: കുവൈത്ത്, ജിദ്ദ എന്നിവിടങ്ങളില്‍ നിന്നെത്തിയ രണ്ടുവിമാനങ്ങളിലായി കരിപ്പൂരില്‍ എത്തിയത് 307 പ്രവാസികള്‍. ഇന്നലെ രാത്രി 9.15 നാണ് കുവൈത്തില്‍ നിന്നുള്ള വിമാനം കരിപ്പൂരിലെത്തിയത്. ജിദ്ദ വിമാനം ഇന്നലെ പുലര്‍ച്ചെ 12.05നും എത്തി.
കുവൈത്തില്‍ നിന്നെത്തിയ വിമാനത്തില്‍ 98 പുരുഷന്മാരും 57 സ്ത്രീകളുമടക്കം 155 യാത്രക്കാരാണുണ്ടായിരുന്നത്. ഇതില്‍ കോഴിക്കോട് ജില്ലയില്‍ നിന്നുളള 77 പേരുണ്ട്. മലപ്പുറം 37, പാലക്കാട് 13, ആലപ്പുഴ രണ്ട്, എറണാകുളം നാല്, ഇടുക്കി ഒന്ന്, കണ്ണൂര്‍ ആറ്, കാസര്‍കോട് ആറ്, കൊല്ലം രണ്ട്, മലപ്പുറം 37, പാലക്കാട് 13, പത്തനം തിട്ട മൂന്ന്, തൃശൂര്‍ മൂന്ന്, വയനാട് ഒന്ന് എന്നിങ്ങനെയാണ് മറ്റു ജില്ലകളില്‍ നിന്നുള്ളവര്‍.
പുലര്‍ച്ചെ 12.05ന് ജിദ്ദയില്‍ നിന്ന് കരിപ്പൂരിലെത്തിയ വിമാനത്തില്‍ 152 പേരാണുണ്ടായിരുന്നത്. ഇതില്‍ 63 പുരുഷന്മാരും 89 സ്ത്രീകളുമാണ്. ഇവരില്‍ 96 പേരും മലപ്പുറം ജില്ലക്കരാണ്. കോഴിക്കോട് 25, കണ്ണൂര്‍ 12, കാസര്‍കോട് മൂന്ന്, കൊല്ലം-രണ്ട്, കോട്ടയം രണ്ട്, കോഴിക്കോട് 25, മലപ്പുറം 96, പാലക്കാട് അഞ്ച്, തൃശൂര്‍ രണ്ട്, വയനാട് മൂന്ന് എന്നിങ്ങനെയും കര്‍ണാടക, മാഹി എന്നിവടങ്ങളില്‍ നിന്നുളള ഒരോ ആളുമാണ് എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."