'ഫാസിസത്തെ ചെറുക്കാന്‍ മതേതര ശക്തികള്‍ ജാഗ്രത കാണിക്കണം'
കോഴിക്കോട്: ആരാധനാലയങ്ങളില്‍ പോലും കൊലനടത്തുന്ന ഫാസിസ്റ്റ് ഭീകരതക്കെതിരേ മതേതര ശക്തികള്‍ ജാഗ്രത കാണിക്കണമെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു.
രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ താല്‍ക്കാലികമായ നേട്ടങ്ങള്‍ക്കു വേണ്ടി സ്വീകരിച്ച പലനിലപാടുകളും വര്‍ഗീയ ഫാസിസ്റ്റ് ശക്തികളെ വളര്‍ത്താനാണ് സഹായിച്ചത്. മതേതര വോട്ടുകളെ ഭിന്നിപ്പിക്കുന്ന അന്ധമായ രാഷ്ട്രീയ ലാഭക്കണ്ണുകള്‍ കാരണം വര്‍ഗീയ ശക്തികള്‍ നേട്ടം കൊയ്യുന്നതായും യോഗം വിലയിരുത്തി. സംഘടനയുടെ ചില നേതാക്കള്‍ക്കെതിരേ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന രാഷ്ട്രീയ വാര്‍ത്തകള്‍ അപലപനീയമാണ്. മതന്യൂനപക്ഷങ്ങളുടെയും പിന്നോക്കക്കാരുടെയും അവകാശ സംരക്ഷണത്തിന് ജനാധിപത്യ വിശ്വാസികള്‍ ജാഗ്രതപാലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഹാജി കെ. മമ്മദ് ഫൈസി അധ്യക്ഷനായി. എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ഉമര്‍ ഫൈസി മുക്കം, പുത്തനഴി മൊയ്തീന്‍ ഫൈസി, മലയമ്മ അബൂബക്കര്‍ ബാഖവി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, നാസര്‍ ഫൈസി കൂടത്തായി, കെ.ഇ മുഹമ്മദ് മുസ്്‌ലിയാര്‍, സാലിം എടക്കര, ഹംസ റഹ്്്മാനി കൊണ്ടിപ്പറമ്പ് പങ്കെടുത്തു. പിണങ്ങോട് അബൂബക്കര്‍ സ്വാഗതവും മുസ്തഫ മുണ്ടുപാറ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."