മഹാനവഗ്രഹഹോമം നടത്തി
എടപ്പാള്‍:പെരുമ്പറമ്പ് മഹാദേവക്ഷേത്രത്തില്‍ നടന്നു വരുന്ന നവീകരണ കലശയജ്ഞത്തിന്റെ എട്ടാം ദിവസമായ ഇന്നലെ രാവിലെ ആറിനു ക്ഷേത്രം തന്ത്രിയുടെ നേതൃത്വത്തില്‍ സഹസ്രകലശാഭിഷേകം നടന്നു.തുടര്‍ന്ന് 'പാണി' എന്ന വിശേഷവാദ്യപ്രയോഗത്താല്‍ സര്‍വദേവതകളെയും ആവാഹനം ചെയ്യ്തുകൊണ്ടണ്ടു ബ്രഹ്മകലശത്തെ പ്രദിക്ഷണമായി എഴുന്നള്ളിച്ചു ദേവബിംബത്തില്‍ അഭിഷേകം ചെയ്തു.
തുടര്‍ന്നു ബ്രഹ്മശ്രീ തെക്കിനിയടത്ത് കൃഷ്ണന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തില്‍ മഹാനവഗ്രഹ ഹോമവും നവഗ്രഹ പൂജയും നടന്നു. രാവിലെ ക്ഷേത്രം വേദിയില്‍ ജ്യോതിഷ സെമിനാര്‍ നടന്നു. തിരുന്നാവായ ഉണ്ണികൃഷ്ണന്‍ ഇടക്കയ്യില്‍ തീര്‍ത്ത പ്രാര്‍ഥനാലാപനത്തോടെ ആരംഭിച്ച സെമിനാര്‍ ക്ഷേത്രം ചെയര്‍മാന്‍ പരമേശ്വരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു.സി.വി ഗോവിന്ദന്‍ മാസ്റ്റര്‍ അധ്യക്ഷനായി. കൂറ്റനാട് രാവുണ്ണി പണിക്കര്‍, ആമയൂര്‍ വേണുഗോപാലപണിക്കര്‍, ക്ഷേത്രം മേല്‍ശാന്തി പി.എം.മനോജ് എബ്രാന്തിരി പങ്കെടുത്തു.
ന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."