HOME
DETAILS

ബജറ്റില്‍ തുകയില്ല: കോട്ടക്കല്‍ ആയുര്‍വേദ സര്‍വകലാശാല കാത്തിരിപ്പ് നീളുന്നു

  
backup
July 10, 2016 | 7:16 AM

%e0%b4%ac%e0%b4%9c%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4%e0%b5%81%e0%b4%95%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d

 

കോട്ടക്കല്‍: ആയുര്‍വേദ സര്‍വകലാശാലക്ക് ഇത്തവണയും ബജറ്റില്‍ തുക മാറ്റിവെക്കാത്തതിനാല്‍ സര്‍വകലാശാലക്കായുള്ള കാത്തിരിപ്പ് ഇനിയും നീളും. ശതാബ്ദി പൂ ര്‍ത്തീകരിച്ച ആര്യവൈദ്യശാലയെ സര്‍വകലാശാലയാക്കി ഉയര്‍ത്തണമെന്നുള്ളതു കാലങ്ങളായുള്ള ആവശ്യമാണ്. ഏറെക്കാലമായി പൊതുജനങ്ങളില്‍നിന്നും ആയുര്‍വേദ രംഗത്തെ വിദഗ്ധരില്‍നിന്നും ഉയര്‍ന്നുവരുന്ന ആവശ്യമാണു കോട്ടക്കലില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു സര്‍വകലാശാല എന്നത്.
മനോരോഗം, വിഷം, പഞ്ചകര്‍മം എന്നിങ്ങനെ നിരവധി മേഖലകളില്‍ ചികിത്സയും ബിരുദാനന്തര ബിരുദ പഠനവും നിലവിലുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു സര്‍വകലാശാലക്കുള്ള നടപടികള്‍ ആരംഭിച്ചെങ്കിലും ജില്ലാ കലക്ടറെ പ്രൊജക്ട് ഓഫിസറായി ചുമലതപ്പെടുത്തിയതിനപ്പുറത്തേക്കു കാര്യങ്ങള്‍ നീങ്ങിയിരുന്നില്ല. ആര്യവൈദ്യശാല ആയുര്‍വേദ കോളജിനെ ആയുര്‍വേദ ശാസ്ത്രസാങ്കേതിക സര്‍വകലാശാലയാക്കണമെന്നു കോട്ടക്കല്‍ എംഎല്‍എ പ്രൊഫ.ആബിദ് ഹുസൈന്‍ തങ്ങള്‍ നിയമസഭയില്‍ സബ്മിഷനിലൂടെ ആവശ്യപ്പെട്ടിരുന്നു.
പുതിയ സര്‍വകലാശാലയുടെ സാധ്യതകള്‍ വിശദമായി വിലയിരുത്തുവാന്‍ വിദഗ്ധസമിതി രൂപീകരിക്കുമെന്നു ആരോഗ്യമന്ത്രി കെ.കെ ശൈലജ സബ്മിഷനു മറുപടിയായി രേഖമൂലം അറിയിച്ചിരുന്നുവെങ്കിലും ബജറ്റില്‍ തുക വകയിരുത്താത്തതിനാല്‍ സര്‍വകലാശാലക്കുള്ള കാത്തിരിപ്പിനിയും നീളും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോടീശ്വരന്‍മാര്‍ക്ക് ടിക്കറ്റ് വിറ്റ് ബിജെപിക്ക് എംപിമാരെ ഉണ്ടാക്കി കൊടുത്തു; ബിജെപിയുടെ 'എ' ടീമായി ആം ആദ്മി മാറി; വിമര്‍ശിച്ച് കോണ്‍ഗ്രസ് 

National
  •  17 days ago
No Image

സഹോദരങ്ങള്‍ തമ്മില്‍ വാക്കുതര്‍ക്കം; ജേഷ്ഠ്യന്റെ അടിയേറ്റ് അനിയന്‍ മരിച്ചു

Kerala
  •  17 days ago
No Image

കുവൈത്തിൽ വീട്ടുജോലിക്കാരിയെ കൊലപ്പെടുത്തി പൂന്തോട്ടത്തിൽ കുഴിച്ചുമൂടി; യുവാവിന് 14 വർഷം തടവ്, കുടുംബാംഗങ്ങൾക്കും ശിക്ഷ

Kuwait
  •  17 days ago
No Image

ബാ​ഗിലെ രഹസ്യ അറയിൽ 112 കിലോ ലഹരി മരുന്ന്; ശ്രീ ലങ്കയിൽ 22 ബുദ്ധ സന്യാസിമാർ പിടിയിൽ

International
  •  17 days ago
No Image

യുഎഇയിൽ കടുത്ത ചൂട്; താപനില 43 ഡിഗ്രി വരെ ഉയർന്നേക്കും, പൊടിക്കാറ്റിനും സാധ്യത

uae
  •  17 days ago
No Image

വെള്ളിത്തോട്ട് വിടർന്നു, പുഞ്ചിരിമട്ടത്ത് വാടിയ പുഞ്ചിരി

Kerala
  •  17 days ago
No Image

മൂവാറ്റുപുഴയില്‍ 13 പേരെ കടിച്ച നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു 

Kerala
  •  17 days ago
No Image

മാലിയിലെ ഭീകരാക്രമണം: ശക്തമായി അപലപിച്ച് യുഎഇ; സുരക്ഷയും സ്ഥിരതയും തകർക്കാനുള്ള നീക്കമെന്ന് വിദേശകാര്യ മന്ത്രാലയം

uae
  •  17 days ago
No Image

വൃക്കയിലെ കല്ലിന് ചികിത്സക്കെത്തിയ യുവാവിന് ഗര്‍ഭപാത്രമുണ്ടെന്ന് സ്‌കാനിങ് റിപ്പോര്‍ട്ട്; തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പരിശോധന പിഴവെന്ന് പരാതി 

Kerala
  •  17 days ago
No Image

ദിർഹത്തിനെതിരെ തകർന്നടിഞ്ഞ് രൂപ; യുഎഇ പ്രവാസികൾക്ക് നാട്ടിലേക്ക് പണമയക്കാൻ പറ്റിയ മികച്ച സമയം

uae
  •  17 days ago