ഹജ്ജ് കമ്മിറ്റി ഉദ്യോഗസ്ഥര്‍ നെടുമ്പാശ്ശേരി സന്ദര്‍ശിച്ചു
കൊണ്ടോട്ടി: ഈ വര്‍ഷത്തെ ഹജ്ജ് ക്യാംപ് നടത്തിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന ഹജ്ജ് കമ്മിറ്റി ഉദ്യോഗസ്ഥര്‍ നെടുമ്പാശ്ശേരി വിമാനത്താവള അധികൃതരുമായി കൂടിക്കാഴ്ച നടത്തി.
സംസ്ഥാന ഹജ്ജ് കമ്മിറ്റി അസി.സെക്രട്ടറി ടി.കെ അബ്ദുറഹിമാന്, ഹജ്ജ് കോ ഓര്‍ഡിനേറ്റര്‍ എന്‍.പി. ഷാജഹാന് എന്നിവരാണ് തിങ്കളാഴ്ച സിയാല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശബീറുമായി കൂടിക്കാഴ്ച നടത്തിയത്. രണ്ടാഴ്ചയ്ക്ക് ശേഷം സംസ്ഥാന ഹജ്ജ് കാര്യ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍, ചെയര്മാന് തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, ഹജ്ജ് കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ സിയാല്‍ അധികൃതരുമായി കൂടിക്കാഴ്ച നടത്തും.
ക്യാംപ് നിശ്ചയിച്ചതിന് ശേഷം ഹജ്ജ് സര്‍വിസുകള്‍ നടത്തുന്ന സഊദി എയര്‍ലെന്‍സ് വിമാന കമ്പനി അധികൃതര്‍, നെടുമ്പാശ്ശേരി എമിഗ്രേഷന്‍, കസ്റ്റംസ് ഉദ്യോഗസ്ഥര്‍ എന്നിവരുമായും കൂടിക്കാഴ്ച നടത്തും.
ഹജ്ജ് സര്‍വിസിന് ഒരാഴ്ച മുന്‍പ് തന്നെ ക്യാംപ് സജ്ജീകരിക്കേണ്ടതിനാലാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി ഉദ്യോഗസ്ഥര്‍ നേരത്തെ കൊച്ചിയിലെത്തിയത്. തീര്‍ഥാടകര്‍ വര്‍ധിച്ചതിനാല്‍ ഇത്തവണ ക്യാംപിലും സൗകര്യങ്ങള്‍ വര്‍ധിപ്പിക്കേണ്ടിവരും.
കഴിഞ്ഞ രണ്ട് വര്‍ഷമായി ക്യാംപ് നടത്തിയ നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപത്തെ സ്ഥലത്തു തന്നെയാണ് ഇത്തവണയും ക്യാംപ് ഒരുക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."