HOME
DETAILS

പ്ലസ് വണ്‍: പേക്രോം കരച്ചിലുകള്‍ കേള്‍ക്കാതെ പോവരുത്

  
backup
June 23 2018 | 18:06 PM

plusone

ഇടവപ്പാതിക്കൊപ്പമെത്തുന്ന അധ്യയന വര്‍ഷാരഭത്തില്‍ കാലങ്ങളായി മലബാറില്‍ കേള്‍ക്കുന്ന മറ്റൊരു പേക്രാം ശബ്ദമുണ്ട്്. പ്ലസ്‌വണ്‍ സീറ്റ്്..പ്ലസ്‌വണ്‍ സീറ്റ് എന്നതാണ് മലബാറിലെ പേക്രോം ശബ്ദം.

വര്‍ഷങ്ങളായി സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ ഉപരിപഠന യോഗ്യത നേടുന്ന പ്രദേശമാണ് മലബാര്‍, വിശേഷിച്ച് മലപ്പുറം ജില്ല. പത്തിന്റെ കടമ്പ കടന്ന് ഈ വര്‍ഷം മലപ്പുറത്ത് ഉപരിപഠന യോഗ്യത നേടിയത് 77,922 വിദ്യാര്‍ഥികളാണ്. സിബി.എസ്.ഇ, ഐ.സി.ഐ.സി, മറ്റു സിലബസുകള്‍ കൂടി പരിഗണിക്കുമ്പോള്‍ എണ്ണം 85,000 കടക്കും.
കോഴിക്കോട്, പാലക്കാട്, വയനാട് ജില്ലകളിലും ഏറെക്കുറേ ഇതുതന്നെയാണ് അവസ്ഥ. സീറ്റ് ക്ഷാമം പറഞ്ഞ്് പ്രതിപക്ഷ കക്ഷികള്‍ എല്ലാകാലവും പേക്രോം ശബ്ദമുണ്ടാക്കും. ഇടതുഭരണമെങ്കില്‍ വലതും, വലതുഭരണമെങ്കില്‍ ഇടതും പേക്രോം ശബ്ദമുയര്‍ത്തുന്നുവെന്നല്ലാതെ ക്രിയാത്മ ഇടപെടലുകള്‍ വേണ്ടരീതിയില്‍ ഉണ്ടാവുന്നില്ലെന്നതാണ് സത്യം.
മുന്നണി ഗവണ്‍മെന്റുകള്‍ മാറിമാറി ഭരിക്കുന്ന കേരളത്തില്‍ പ്രാദേശിക വാദമെന്ന ആരോപണത്തില്‍ പുരക്കുപറ്റിയ ജില്ലയാണ് മലപ്പുറം. അനന്തപുരിയിലിരുന്ന് എല്ലാം മലപ്പുറത്തേക്കെന്നു പറയുന്നവര്‍ തിരൂരിലോ കരിപ്പൂരിലോ കാലൂന്നിയാല്‍ പറയും, ഇവിടെ ഒന്നുമില്ലെന്ന്്. 81895 വിദ്യാര്‍ഥികളാണ് ഇത്തവണ മലപ്പുറം ജില്ലയില്‍ പ്ലസ് വണ്‍ പ്രവേശനത്തിനു അപേക്ഷ നല്‍കിയത്്. സര്‍ക്കാറിന്റെ ഇരുപത് ശതമാനം ആനുപാതിക വര്‍ദ്ധനവിനു ശേഷവും മലപ്പുറത്തുള്ളത്് 39987 പ്ലസ് വണ്‍ സീറ്റുകളാണ്. ഇത്തവണ 45,000ത്തിനു മുകളില്‍ പ്ലസ് വണ്‍ അപേക്ഷകരുള്ള മൂന്നു ജില്ലകളും മലബാറിലാണ്. 49091 പേര്‍ അപേക്ഷ നല്‍കിയ കോഴിക്കോട്ട് 27386 ഉം, 46393 അപേക്ഷകരുള്ള പാലക്കാട്ട്് 23643 ഉം പ്ലസ് വണ്‍ സീറ്റുകളാണുള്ളത്.
സാധാരണഗതിയില്‍ ഒരു ബാച്ചില്‍ അന്‍പത് വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രവേശനം. ഇരുപത് ശതമാനം വര്‍ധനവോടെ ഇതു അറുപത് ആയി. മന്ത്രിസഭാ യോഗ തീരുമാനം പ്രകാരം എറണാകളും മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ പത്ത് ശതമാനംകൂടി സീറ്റുവര്‍ധിക്കുമെന്നു പറയുന്നു. ഇക്കണക്കിനു ക്ലാസിലെ കുട്ടികളുടെ എണ്ണം 65 ആവും. സര്‍ക്കാറിന് കാല്‍രൂപയുടെ അധിക ബാധ്യതയില്ലാതെയുള്ള ഈ സീറ്റ് വര്‍ധനവ് കാലങ്ങളായി ഇടത്‌വലത് സര്‍ക്കാറുകള്‍ മലബാറിനു നല്‍കുന്ന നക്കാപിച്ചയാണ്. തെക്കന്‍ ജില്ലകളില്‍ ക്ലാസ്മുറിയില്‍ ഒരു അധ്യാപകന്‍ അന്‍പത് കുട്ടികളെ പഠിപ്പിക്കുമ്പോള്‍ മലബാറില്‍ അറുപത്തിയഞ്ചുപേരെ വേണം ഒരു ക്ലാസിലിരുത്തി പഠിപ്പിക്കാന്‍.ഇടുങ്ങിയ ക്ലാസില്‍ സ്ഥലമില്ലെന്ന് പ്രിന്‍സിപ്പല്‍ റിപ്പോര്‍ട്ട് ചെയ്താല്‍ ആ നക്കാപ്പിച്ചയും കിട്ടില്ല.
കുട്ടികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ലാബ് സംവിധാനങ്ങളുള്‍പ്പടെ ഒരുക്കേണ്ടതുണ്ട്്. 'സര്‍ക്കാറിന് അധിക ബാധ്യതയില്ലാതെ'യുള്ള ഈ വര്‍ധനിവിനിടക്ക് ലാബുണ്ടോ,ബെഞ്ചുണ്ടോ എന്നൊന്നും നോക്കാന്‍ ആരും മെനക്കെടാറുമില്ല. ഇങ്ങനെ പഠിച്ചിറങ്ങുന്നവരുടെ പഠനനിലവാരവും പട്ടുമെത്തയില്‍ പഠിക്കുന്നവരുടെ പഠന നിലവാരവും ഒരേ തുലാസില്‍ അളന്നെടുക്കുന്നതിന്റെ സാംഗത്യം ഇതുവരെ മനസ്സിലായിട്ടില്ല.
മലബാറില്‍ ലക്ഷത്തിലധികം പേര്‍ സീറ്റില്ലാതെ മഴയത്ത് നില്‍ക്കുമ്പോള്‍ ആറുജില്ലകളില്‍ ഇതിനകം സീറ്റ് ഒഴിഞ്ഞു കിടക്കുകയാണെന്ന കാര്യം പഠനം നടത്താതെ തന്നെ ഹയര്‍ സെക്കന്‍ഡറി ഡിപ്പാര്‍ട്ട്‌മെന്റിനു ബോധ്യമുള്ളതാണ്. 341 പ്ലസ് വണ്‍ മെറിറ്റ് സീറ്റുകളാണ് പത്തനംതിട്ടയില്‍ ഒഴിഞ്ഞുകിടക്കുന്നത്.
കൊല്ലം(36), ആലപ്പുഴ(49), ഇടുക്കി(258), കണ്ണൂര്‍(22), കാസര്‍കോഡ്(65)എന്നിങ്ങനെയാണ് ഒഴിവുള്ള സീറ്റുകളുടെ എണ്ണം. രണ്ടാം അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ പ്രവേശനം നേടിയില്ലെങ്കില്‍ ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളുടെ എണ്ണം ഇനിയും കൂടും. മലപ്പുറം ഉള്‍പ്പെടെയുള്ള ജില്ലക്കാര്‍ പ്രവേശനം ലഭിക്കാതെ, പാരലല്‍ കോളജില്‍ വന്‍തുക ഫീസ് നല്‍കി തുടര്‍പഠനം നടത്തുമ്പോള്‍ മറ്റുജില്ലകളില്‍ റഗുലര്‍ സ്‌കീമില്‍ പ്രവേശനം നേടുക മാത്രമല്ല, ഇഷ്ട കോഴ്‌സുകള്‍ തെരഞ്ഞെടുക്കാനുള്ള പൂര്‍ണ സൗകര്യങ്ങളാണ് ലഭ്യമാകുന്നത്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷക്കിരുന്നു പാസായ മലപ്പുറം ഉള്‍പ്പടെ മലബാര്‍ ജില്ലകളും, ഇതര ജില്ലകളും തമ്മിലുള്ള അന്തരമാണിത് വ്യക്തമാക്കുന്നത്. അതിനാല്‍ ആനുപാതിക വര്‍ദ്ധനവ് എന്നതിനു പകരം അധിക ബാച്ചുകളും അടിസ്ഥാന സൗകര്യങ്ങളുമാണ് മലബാറിനു പരിഹാരമായി വേണ്ടത്.
ധനപ്രതിസന്ധിക്കിടയില്‍ ഉലയുന്ന സര്‍ക്കാരിനു ഇക്കാര്യത്തിലും പരിഹാരമുണ്ട്. പഠിക്കാന്‍ ആളെ കാത്തിരിക്കുന്നിടത്തു നിന്നും അധ്യാപകര്‍ക്ക്, പഠിക്കാന്‍ അവസരം തേടുന്നിടത്തേക്ക് മാറ്റി നിയമിച്ചാല്‍ ഇതിനും പരിഹാരമാകും. കെട്ടിടങ്ങളും അടിസ്ഥാന സൗകര്യങ്ങളും പ്രശ്‌നമായി മാറിക്കൂടാ. പീടിക മുറികള്‍ മുതല്‍ മദ്‌റസാ കെട്ടിടങ്ങള്‍ വരേ പുതിയ സ്‌കൂളും കോളേജും തുടങ്ങാന്‍ വിട്ടുകൊടക്കുന്ന മാതൃക നമുക്ക് മുന്നിലുണ്ട്. ആലോചനകളും പരിഹാരങ്ങളും അസ്ഥാനത്തു തന്നെ തുടര്‍ന്നാല്‍ സീറ്റില്ലാത്ത അരലക്ഷം പേരാകും ഓപ്പണ്‍ സ്‌കൂള്‍ വഴി മലപ്പുറം ജില്ലയില്‍ മാത്രം ഇത്തവണയും തുടര്‍ പഠനം തേടേണ്ടിവരിക.
പതിവു രീതിയില്‍ ഓപ്പണ്‍ സ്‌കൂളിന്റെ പൊന്മുട്ടയിടുന്ന താറാവായി മലപ്പുറം മാറും. പകരം, സീറ്റില്ലാത്ത മലപ്പുറത്തിന്റെ തവള അടുത്ത ഇടവത്തില്‍ വീണ്ടും കരയും. തെരുവിലൊരു മുദ്രാവാക്യം,നിയമസഭയിലൊരു സബ്മിഷന്‍... അതിലൊതുങ്ങും എല്ലാ നടപടികളും. അടുത്ത വേനലുംകടന്നു ജൂണ്‍ പിറന്നാല്‍, മലബാറിന്റെ പ്ലസ് വണ്‍ പേക്രോം ശബ്ദം വീണ്ടും പതിവു തുടരും.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.സുരേന്ദ്രന് ആശ്വാസം; മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ മുഴുവന്‍ പ്രതികളും കുറ്റവിമുക്തര്‍

Kerala
  •  2 months ago
No Image

 ഇറാന്റെ ആണവകേന്ദ്രങ്ങള്‍ തകര്‍ക്കുകയാണ് ഇസ്‌റാഈല്‍ ആദ്യം ചെയ്യേണ്ടത്; ബൈഡനെ തള്ളി ട്രംപ്

International
  •  2 months ago
No Image

മൂന്നാമൂഴം തേടി ബി.ജെ.പി, തിരിച്ചുവരവിന് കോണ്‍ഗ്രസ്; ഹരിയാന വിധിയെഴുതുന്നു

National
  •  2 months ago
No Image

കോട്ടയം പൊന്‍കുന്നത്ത് രോഗിയുമായി പോയ ആംബുലന്‍സ് വീട്ടിലേക്ക് ഇടിച്ചു കയറി രോഗി മരിച്ചു

Kerala
  •  2 months ago
No Image

പുതുപ്പള്ളി സാധു എന്ന ആനയെ കിട്ടി;  അനുനയിപ്പിച്ച് പുറത്തേക്കെത്തിക്കാന്‍ ശ്രമം

Kerala
  •  2 months ago
No Image

ഉള്‍വനത്തില്‍ തിരച്ചില്‍; പുതുപ്പള്ളി സാധു അവശനിലയില്‍ കിടക്കുന്നുണ്ടോ എന്നും പരിശോധന

Kerala
  •  2 months ago
No Image

ചിത്രലേഖ അന്തരിച്ചു; മരണം അര്‍ബുദബാധയെ തുടര്‍ന്ന്

Kerala
  •  2 months ago
No Image

മനാഫിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കും; അപകീര്‍ത്തിപ്പെടുത്തുന്നതൊന്നും കണ്ടെത്തിയില്ല- യൂട്യൂബര്‍മാര്‍ കുടുങ്ങും

Kerala
  •  2 months ago
No Image

എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം; 26  പവന്‍ നഷ്ടപ്പെട്ടതായി പരാതി

Kerala
  •  2 months ago
No Image

ഇസ്‌റാഈല്‍ ആക്രമണം നിയമപരമായ പ്രതിരോധം; മേഖലയുടെ സുരക്ഷയ്ക്ക് അറബ് രാജ്യങ്ങള്‍ ഒന്നിക്കണം: ഖാംനഇ

International
  •  2 months ago