HOME
DETAILS

വിദ്യാഭ്യാസത്തില്‍ രക്ഷിതാക്കളുടെ പങ്ക്

  
backup
June 23 2018 | 18:06 PM

vidyabhyaasa

മക്കള്‍ പഠനരംഗത്ത് മികവുറ്റവരാവണം എന്ന് ഓരോ രക്ഷിതാവും ആഗ്രഹിക്കുന്നു. കുട്ടികളുടെ പഠനത്തിലും പഠനപ്രവര്‍ത്തനത്തിലും രക്ഷിതാക്കളുടെ പങ്ക് നിര്‍ണ്ണായകമാണ്. സജീവമായി തന്റെ പ്രശ്‌നങ്ങളില്‍ ഇടപെടുന്ന രക്ഷിതാവ് കുട്ടിയെ സംബന്ധിച്ചിടത്തോളം വിലയേറിയതാണ്. എല്ലാ ഉത്തരവാദിത്വങ്ങളും ടീച്ചറുടെ/ഉസ്ത്താദിന്റെ തലയില്‍ ചുമത്തുന്ന രീതി ശരിയാണോ? അധ്യാപകന്‍ എത്ര പ്രതിഭാശാലിയാണെങ്കിലും നിറഞ്ഞു നില്‍ക്കുന്ന ഒരു ക്ലാസിലെ എല്ലാ കുട്ടികളേയും വ്യക്തിപരമായി ശ്രദ്ധിക്കുക പ്രയാസമായിരിക്കും. അതു കൊണ്ട് അത്തരം ഒരു ശ്രദ്ധ രക്ഷിതാക്കളുടെ ഭാഗത്ത് നിന്നുണ്ടായേ മതിയാവൂ.

അതേസമയം ചില രക്ഷിതാക്കളുടെ ഉല്‍ക്കണ്ഠയും അമിതമായ ഇടപെടലും കുട്ടികള്‍ക്ക് ശല്യ മാവാറുണ്ട്. കുട്ടികള്‍ക്ക് കളിക്കാനുള്ള അവസരവും ആവശ്യമായ ഒഴിവുസമയവും നല്‍കണം.പഠന രംഗത്ത് മാത്രമല്ല ജീവിതത്തിന്റെ മുഴുവന്‍ മേഖലകളിലും രക്ഷിതാവില്‍ നിന്നുള്ള നിരന്തരമായ പിന്തുണ കുട്ടിയുടെ ആത്മവിശ്വസവും മികവ് നേടാനുള്ള താല്‍പര്യവും ശക്തിപ്പെടുത്തുന്നതിന് അത്യാവശ്യമാണ്. ഒതു മാതൃക സന്താനം (ങീറലഹ ഇവശഹറ) എല്ലാ രക്ഷിതാക്കളുടേയും സ്വപ്നമാണ്. പ്രത്യേക കഴിവുകളും. നൈപുണികളുമായാണ് ഓരോ കുട്ടിയും ജനിക്കുന്നത്. 'കണ്‍കുളിര്‍മയുള്ള മക്കളെ പ്രധാനം ചെയ്യേണമേ' എന്ന് പ്രാര്‍ഥിക്കുന്നവരാണ് വിശ്വാസികളെന്ന് ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നു. കണ്‍കുളിര്‍മയുള്ള മക്കളാവാന്‍ പ്രാര്‍ഥനക്കൊപ്പം ബുദ്ധിപരമായ ഇടപെടലുകളും പ്രവര്‍ത്തനങ്ങളും അനിവാര്യമാണ്. ഖേദകരമെന്ന് പറയട്ടെ, നമ്മളില്‍ പലര്‍ക്കും അതിന് സമയം ലഭിക്കാറില്ല. പണമുണ്ടാക്കാനുള്ള പരക്കംപാച്ചിലിനിടയില്‍ പലരും സ്വന്തവും ബന്ധവും മറന്നു പോകുന്നു.
''സമ്പത്തും സന്താനങ്ങളും ഐഹിക ജീവിതത്തിന്റെ അലങ്കാരങ്ങളാണ്' (ഖുര്‍ആന്‍ 1846). 'എല്ലാ കുട്ടികളും ജനിക്കുന്നത് ശുദ്ധ പ്രകൃതത്തിലാണ്' (ഹദീസ്). മേല്‍ പറഞ്ഞ ഖുര്‍ആന്‍ ആയത്തും നബിവചനവും സൂചിപ്പിക്കുന്നത് ഒരു കുട്ടിയുടെ ജീവിതവിജയത്തില്‍ രക്ഷിതാവിന്റെ പങ്കും ബാധ്യതയും അതുല്യമാണെന്നാണ്. അവയെക്കുറിച്ചുള്ള വ്യക്തമായ ധാരണ ഓരോ രക്ഷിതാവിനും ഉണ്ടാ കുമ്പോള്‍ മാത്രമേ കുട്ടികളെ നേരായ മാര്‍ഗ്ഗത്തില്‍ നയിക്കുവാനും ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുവാനും രക്ഷിതാവിനുസാധ്യമാവുകയുള്ളൂ.
ജനനം മുതല്‍ തന്നെ കുട്ടിയുടെ സര്‍വ്വതോന്മുഖ വിജയത്തിനാവശ്യമായ പരിശീലനം തുടങ്ങിയിരിക്കണം. ഭൂമുഖത്തേക്ക് കടന്ന് വരുന്ന കുഞ്ഞുങ്ങളുടെ ഇരു ചെവികളിലും കേള്‍പ്പിക്കുന്ന ദൈവ നാമങ്ങള്‍ ഇത്തരം പരിശീലനത്തിന്റെയും പരിപാലനത്തിന്റെയും തുടക്കമാണ്.
പ്രസിദ്ധ അറബ് കവി അഹമ്മദ് ഷൗഖി പറയുന്നു: ''മാതാവോ പിതാവോ മരണപ്പെട്ടവനല്ല അനാഥന്‍, മാതാപിതാക്കള്‍ ഉണ്ടായിട്ടും അറിവും അച്ചടക്കവും നേടാന്‍ കഴിയാത്തവനാണ് അനാഥന്‍'. കേരളത്തിലെ വലിയൊരു ശതമാനം കുട്ടികളും ഈ രീതിയില്‍ അനാഥരയാണ് വളരുന്നത്. എല്ലാ സൗകര്യങ്ങള്‍ ഉണ്ടായിട്ടും നമ്മുടെ മക്കളെ അനാഥരാക്കി തീര്‍ക്കണോ? എന്ന് നാം ചിന്തിക്കേണ്ടതുണ്ട്. പിതാവ് വിദേശത്ത് ആയതിനാല്‍ ഡബ്ള്‍ റോള്‍ നിര്‍വ്വഹിക്കുന്ന ഉമ്മ പലപ്പോഴും പരാജയപ്പെടുന്നു. കൃത്യമായ പരിഹാരം ഓരോ കുടുംബനാഥനും കണ്ടെത്തേണ്ടതുണ്ട്.
രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ട ചില സുപ്രധാന കാര്യങ്ങള്‍
കുട്ടികള്‍ നല്ല പ്രവര്‍ത്തികള്‍ ചെയ്യുമ്പോള്‍, നല്ല വിജയംനേടുമ്പോള്‍ സ്‌നേഹം പ്രകടിപ്പിക്കുക, അഭിനന്ദിക്കുക, നല്ല വാക്കുകള്‍ പറഞ്ഞ് പ്രശംസിക്കയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക .
കുട്ടികളുടെ മുന്നില്‍ വെച്ച് മറ്റുള്ളവരെക്കുറിച്ച് മോശമായി സംസാരിക്കാതിരിക്കുക.
സ്‌നേഹം കൂടിയാലും കുറഞ്ഞാലും പ്രശ്‌നമാണ്, ബാലന്‍സ്‌ചെയ്യുക .
തെറ്റ് ചെയ്യുമ്പോള്‍ എത്ര ചെറുതാണെങ്കിലും അവഗണിക്കരുത്, പിന്നീട് തിരുത്താന്‍ കഴിഞ്ഞെന്ന് വരില്ല.
ചെറുപ്പത്തിലേ ചിട്ടയും ക്രമവും ശീലിപ്പിക്കുക. വസ്ത്രങ്ങള്‍, പഠനോപകരണങ്ങള്‍ മറ്റു വസ്തുക്കള്‍ നിശ്ചിത സ്ഥലത്ത് വെക്കാനും അതുവഴി സ്വാശ്രയത്വവും അച്ചടക്കവും പഠിപ്പിക്കുക.
അനാവശ്യമായി പണം നല്‍കുന്നത് കുട്ടിയെ വഷളാക്കും.
കുട്ടിയെ മറ്റു കുട്ടിയുമായി താരതമ്യം ചെയ്യരുത്.
വീട്ടിനകത്തെ വഴക്ക് കുട്ടികളുടെ ആത്മവിശ്വാസം നഷ്ട്ടപ്പെടുത്തുകയും അച്ചടക്ക രഹിതരാക്കിത്തീര്‍ക്കുകയും ചെയ്യും.
വീട്ടിലെ അമിതലാളന സ്‌കൂള്‍ ജീവിതത്തെക്കുറിച്ചുള്ള ദയപ്പെടുത്തുന്ന കഥകള്‍, യാത്രാക്ലേശം,സ്‌കൂളിലെ പ്രതികൂല സാഹചര്യങ്ങള്‍ തുടങ്ങിയവ സ്‌കൂളില്‍ പോവാന്‍ മടി (സ്‌കൂളോ ഫോബിയ)ക്ക് കാരണമാകും..
അദ്ധ്യാപകരും രക്ഷിതാക്കളും പരസ്പര ബഹുമാനത്തോടെയും ധാരണയോടെയും പെരുമാറണം.
കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ്, മൊബൈല്‍, സോഷ്യല്‍ മീഡിയ ഉപയോഗങ്ങളില്‍ രക്ഷിതാവിന്റെ ശ്രദ്ധ വിലപ്പെട്ടതാണ്. അശ്രദ്ധ വലിയ അപകടങ്ങള്‍ വരുത്താന്‍ സാധ്യതയുണ്ട്.
ഇന്റര്‍നെറ്റ്, കമ്പ്യൂട്ടര്‍, സോഷ്യല്‍ മീഡിയ എല്ലാവരും ശ്രദ്ധിക്കുന്ന മുറിയിലിരുന്ന് ഉപയോഗിക്കാന്‍ അനുവദിക്കുക.
രക്ഷാകര്‍തൃത്വത്തെ ഇമാം ഗസ്സാലി വീക്ഷിക്കുന്നത് ശ്രദ്ധേയമാണ് 'സന്താനങ്ങള്‍ മാതാപിതാക്കളുടെ സൂക്ഷിപ്പുസ്വത്താണ്. അവരുടെ ഹൃദയം നിഷ്‌കളങ്കവുമാണ്. നല്ലശിക്ഷണം നല്‍കിയാല്‍ അവര്‍ നല്ലത് ശീലിക്കും. ശീക്ഷണം നല്‍കാതെ കാലികളെപ്പോലെ അലയാന്‍ വിട്ടാല്‍ അവര്‍ നശിച്ചു . ഇഹലോകവും പരലോകവും ഇരുകൂട്ടര്‍ക്കും നഷ്ടമാവും'.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോദി വിരുദ്ധ വിഡിയോയുടെ പേരില്‍ നദീം ഖാനെ അറസ്റ്റ്‌ചെയ്യാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു; വിഡിയോ കണ്ടാല്‍ കുഴപ്പം ഉണ്ടാകുന്നത്ര ദുര്‍ബലമല്ല രാജ്യത്തിന്റെ അഖണ്ഡതയെന്ന ശക്തമായ നിരീക്ഷണവും

National
  •  8 days ago
No Image

'കമ്മ്യൂണിസ്റ്റ് ശക്തികളില്‍ നിന്നും ദക്ഷിണ കൊറിയയെ സംരക്ഷിക്കാൻ അടിയന്തിര പട്ടാളഭരണം ഏര്‍പ്പെടുത്തി പ്രസിഡന്റ് യൂൻ സുക് യോള്‍

International
  •  8 days ago
No Image

കറന്റ് അഫയേഴ്സ്-03-12-2024

PSC/UPSC
  •  8 days ago
No Image

മൂന്നാറിൽ അംഗന്‍വാടിയുടെ ജനല്‍ ചില്ലുകള്‍ തകര്‍ത്ത് സാമൂഹിക വിരുദ്ധര്‍; സംഭവം നടന്നത് അവധി ദിവസം

Kerala
  •  8 days ago
No Image

ആരോഗ്യ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനം; ഗവര്‍ണറുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് സച്ചിന്‍ദേവ് എംഎല്‍എ

Kerala
  •  8 days ago
No Image

ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിക്ക് ബ്രിട്ടണിൽ ഊഷ്‌മള വരവേൽപ്പ്

qatar
  •  8 days ago
No Image

മലപ്പുറം നഗരസഭാ പരിധിയിലെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ മിന്നൽ പരിശോധന; രണ്ട് സ്ഥാപനങ്ങൾ അടച്ചു പൂട്ടി

Kerala
  •  8 days ago
No Image

യുനെസ്കോയുടെ വെഴ്‌സായ് പുരസ്കാരം ഒമാനിലെ അക്രോസ് ഏജസ് മ്യൂസിയത്തിന്

oman
  •  8 days ago
No Image

കൊല്ലത്ത് ക്രൂര കൊലപാതകം; കാറിൽ പോയ യുവതിയെയും യുവാവിനെയും പെട്രോളൊഴിച്ച് തീകൊളുത്തി, ഒരാൾ കൊല്ലപ്പെട്ടു

Kerala
  •  8 days ago
No Image

ബാബ് അൽ ബഹ്റൈനിൽ സഞ്ചാരികളെ സ്വാഗതം ചെയ്യാൻ ഒട്ടക സേന; മനാമയിൽ നിന്നുള്ള കൗതുക കാഴ്ച

bahrain
  •  8 days ago