യു.പിയില്‍ കശ്മിരികള്‍ക്കുനേരെ സംഘ്പരിവാര്‍ ആക്രമണം
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ കശ്മിരികളായ രണ്ട് തെരുവ് കച്ചവടക്കാര്‍ക്കുനേരെ ആക്രമണം. ഭീകരരാണെന്ന് ആരോപിച്ചാണ് ഇവരെ സംഘ്പരിവാര്‍ പ്രവര്‍ത്തകരായ ചിലര്‍ ആക്രമിച്ചത്. സംഭവത്തില്‍ നാലുപേരെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ 20 വര്‍ഷമായി ലഖ്‌നൗവില്‍ തെരുവുകച്ചവടം നടത്തി വരുന്ന മുഹമ്മദ് അഫ്‌സല്‍ നായിക്, അബ്ദുല്‍ സലാം എന്നിവരെയാണ് ഭീകരരെന്ന് ആക്ഷേപിച്ചും ആധാര്‍ കാര്‍ഡ് ചോദിച്ചും ആക്രമണം നടത്തിയത്.
ഡ്രൈഫ്രൂട്‌സ് കച്ചവടക്കാരാണ് ഇവരെന്ന് പൊലിസ് പറഞ്ഞു. കച്ചവടക്കാരെ മര്‍ദിക്കുന്ന വിഡിയോ ദൃശ്യം പുറത്തു വന്നതോടെയാണ് പ്രശ്‌നത്തില്‍ പൊലിസ് ഇടപെട്ടത്. കച്ചവടക്കാര്‍ തെരുവില്‍ ഇരിക്കുമ്പോള്‍ കാവി വസ്ത്രം ധരിച്ചെത്തിയ ചിലര്‍ ഇവരെ വടികൊണ്ട് അടിക്കുകയായിരുന്നു.
ഇവരുടെ തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവ ചോദിക്കുന്നതും വിഡിയോയില്‍ ഉണ്ട്. ഇതിനിടയില്‍ രംഗത്തെത്തിയ മറ്റു ചിലരാണ് കശ്മിരികളെ മര്‍ദിക്കുന്നത് തടഞ്ഞ് പൊലിസില്‍ വിവരം അറിയിക്കാന്‍ ആവശ്യപ്പെട്ടത്. നിയമം കൈയിലെടുക്കരുതെന്നും ഇവര്‍ അക്രമികളോട് ആവശ്യപ്പെട്ടു.
ഭീകരരെന്ന് പറഞ്ഞാണ് സംഘടിച്ചെത്തിയവര്‍ തങ്ങളെ മര്‍ദിച്ചതെന്ന് കച്ചവടക്കാര്‍ പറഞ്ഞു. 20 വര്‍ഷമായി ഇവിടെ കച്ചവടം നടത്തിവരുന്ന തങ്ങള്‍ക്കുനേരെ ഇതുവരെ ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്നും ഇവര്‍ പറയുന്നു.
ആക്രമണത്തെ അപലപിച്ച് നിരവധിപേര്‍ രംഗത്തെത്തി. നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുല്ല, പ്രധാനമന്ത്രി മോദിയെ ടാഗ് ചെയ്ത് ആക്രമണത്തിന്റെ വിഡിയോ ട്വീറ്റ് ചെയ്തു. താങ്കളുടെ മുഖ്യമന്ത്രിയുടെ കൈയിലല്ലേ ഭരണം, ഇതിനെതിരേ എന്തെങ്കിലും നടപടി പ്രതീക്ഷിക്കാമോ എന്നും ഒമര്‍ ട്വീറ്റില്‍ ചോദിച്ചു.
കോണ്‍ഗ്രസ്, ആം ആദ്മി തുടങ്ങിയ പാര്‍ട്ടികളും സംഭവത്തില്‍ പ്രതിഷേധിച്ചു. പുല്‍വാമ ഭീകരാക്രമണത്തിനു ശേഷം രാജ്യത്തിന്റെ പലഭാഗങ്ങളിലും കശ്മിരികള്‍ക്കെതിരേ ആക്രമണം നടക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."