HOME
DETAILS
MAL
കെട്ടിടം പൂര്‍ത്തീകരിച്ചെങ്കിലും ഡിസ്‌പെന്‍സറി ഇപ്പോഴും വാടക കെട്ടിടത്തില്‍
backup
July 10, 2016 | 7:17 AM
ചങ്ങരംകുളം: ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം മാന്തടം ഹോമിയോ ഡിസ്‌പെന്‍സറിക്കു പുതിയ കെട്ടിടം പൂര്‍ത്തീകരിച്ചെങ്കിലും ഡിസ്‌പെന്‍സറി ഇപ്പോഴും വാടക കെട്ടിടത്തില്‍ തന്നെ. വര്‍ഷങ്ങളായി വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ആലംങ്കോട് പഞ്ചായത്തിന്റെ ഹോമിയോ ഡിസ്‌പെന്‍സറിക്കായി ലക്ഷങ്ങള്‍ ചെലവഴിച്ചാണു കെട്ടിടം നിര്‍മിച്ചത്. വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോമിയോ ഡിസ്‌പെന്‍സറിയിലെത്തണമെങ്കില്‍ നിരവധി കോണിപ്പടി കയറണം. ഇതു വൃദ്ധരടക്കമുള്ള രോഗികളെ പ്രയാസത്തിലാക്കുന്നു. അതേസമയം ഇലക്ട്രിക് ജോലി പൂര്‍ത്തീകരിച്ചു അടുത്ത മാസത്തോടെ പ്രവര്‍ത്തനം പുതിയ കെട്ടിടത്തിലേക്കു മാറ്റുമെന്നു വാര്‍ഡ് മെമ്പര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."