ഇറാന് നിലപാട് മയപ്പെടുത്തി; എണ്ണവില കുറയും
ജിദ്ദ: ആഗോള വിപണിയില്‍ എണ്ണ വില ഉയര്‍ന്നതോടെ ഉല്പാദന നിയന്ത്രണം ഭാഗികമായി നീക്കി ഒപെക് രാഷ്ട്രങ്ങള്‍. വിയന്നയില്‍ ചേര്‍ന്ന ഒപെക് രാഷ്ട്രങ്ങളുടെ കൂട്ടായ്മയിലാണ് തീരുമാനം. യോഗത്തില്‍ സഊദിയും ഇറാനും ഉത്പാദക നിയന്ത്രണം നീക്കാന്‍ ധാരണയിലെത്തി. ഇതോടെ ആഗോള വിലയില്‍ എണ്ണ വില കുറയും.
അമേരിക്കയും ചൈനയും ഇന്ത്യയും എണ്ണ ഉല്പാദനം കൂട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു. സഊദിയും ഇറാനും ഭിന്നസ്വരമാണ് ഇക്കാര്യത്തില്‍ ഉയര്‍ത്തിയത്. ഒടുവില്‍, ഒപെക് യോഗത്തിന് തൊട്ടുമുന്‍പ് കാര്യങ്ങള്‍ മാറിമറിഞ്ഞു. ഇറാനും വെനസ്വേലയ്ക്കുമെതിരേ അമേരിക്ക സ്വീകരിച്ച നടപടിയാണ് പ്രശ്നം രൂക്ഷമാക്കിയതെന്നും അവര്‍ ആവശ്യപ്പെടുമ്പോള്‍ ഉല്പാദനം കൂട്ടാന്‍ സാധിക്കില്ലെന്നും ഇറാന് വ്യക്തമാക്കി.
എന്നാല്‍ യോഗത്തിന് തൊട്ടുമുന്‍പ് ഇറാന് മന്ത്രിയെ സഊദി മന്ത്രി ഖാലിദ് അല്‍ ഫാലിഹ് കാര്യങ്ങള്‍ പറഞ്ഞു വിശ്വസിപ്പിച്ചതോടെയാണ് ഇറാന് നിലപാട് മയപ്പെടുത്തിയത്. എന്നാല്‍ പുതിയ കരാറൊന്നും യോഗത്തില്‍ നിലവില്‍ വന്നിട്ടില്ല എന്നത് മറ്റൊരു വെല്ലുവിളിയാണ്. ഉല്‍പ്പാദനം വര്‍ധിപ്പിക്കാമെന്ന ധാരണ മാത്രമാണുണ്ടാക്കിയത്. എത്ര വര്‍ധിപ്പിക്കുമെന്ന് വ്യക്തമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."