ഏനാത്ത് പാലത്തിന്റെ ബലക്ഷയം; ഉത്തരവാദികളെ വെറുതെവിടില്ല: മുഖ്യമന്ത്രി
കൊട്ടാരക്കര: ഏനാത്ത് പാലത്തിന്റെ ബലക്ഷയത്തിന് ഉത്തരവാദികളായവരെ വെറുതെവിടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏനാത്ത് കല്ലടയാറിന് കുറുകെ കരസേന നിര്‍മിച്ച ബെയ്‌ലി പാലം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാലത്തിന്റെ ബലക്ഷയം സംഭവിച്ചതിന്റെ നാനാവശങ്ങളും പരിശോധിക്കും. മണലൂറ്റാണ് പ്രധാന കാരണമായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഉദ്യോഗസ്ഥ തലത്തിലുള്ള വീഴ്ചയും ചെറുതായി കാണാനാവില്ലെന്നും മുഖ്യ മന്ത്രി പറഞ്ഞു.
ബെയ്‌ലി പാലം സ്ഥാപിക്കുന്നതിന് എല്ലാവരും ഒത്തുചേര്‍ന്ന് പരിശ്രമിച്ചു. കൊട്ടാരക്കര സ്വദേശിയായ കരസേന ഉപമേധാവി ജനറല്‍ ശരത് ചന്ദും കാര്യമായി സഹായിച്ചു.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗംകൂട്ടിയത് പോലും ശരത് ചന്ദിന്റെ ഇടപെടല്‍ മൂലമാണെന്നും കരസേന ഉദ്യോഗസ്ഥരെ എത്ര അഭിനന്ദിച്ചാലും മതിവരില്ലെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."