വഖ്ഫ് ബോര്‍ഡ് മഹല്ല് ജമാഅത്തുകളെ സഹായിക്കുക: എസ്.എം.എഫ്
മലപ്പുറം: ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ട പ്രത്യേക സാഹചര്യത്തില്‍ എല്ലാ വരുമാന മാര്‍ഗങ്ങളും നിലച്ചു കടുത്ത പ്രതിസന്ധികളെ നേരിട്ടുകൊണ്ടിരിക്കുന്ന മഹല്ല് ജമാഅത്തുകളെയും മുതവല്ലിമാരേയും സഹായിക്കുന്നതിനായി 2019-20സാമ്പത്തിക വര്‍ഷത്തില്‍ ബോര്‍ഡിലേക്ക് അടയ്ക്കുവാനുള്ള വഖ്ഫ് വിഹിതം പൂര്‍ണമായും ഒഴിവാക്കി കൊടുക്കണമെന്ന് സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി കേരള സ്റ്റേറ്റ് വഖ്ഫ് ബോര്‍ഡിനോട് ആവശ്യപ്പെട്ടു. ബോര്‍ഡിന്റെ സാമൂഹ്യ ക്ഷേമ പദ്ധതിയില്‍നിന്ന് വഖ്ഫ് സ്ഥാപനങ്ങളിലെ 60 വയസ് കഴിഞ്ഞ ജീവനക്കാര്‍ക്കു നല്‍കേണ്ട പ്രതിമാസ പെന്‍ഷനും മഹല്ലിലെ പാവപ്പെട്ടവര്‍ക്കുള്ള വിവാഹ, വിദ്യാഭ്യാസ, ചികിത്സാ സഹായങ്ങളും വിതരണം ചെയ്യാതെ മുടങ്ങി കിടക്കുകയാണ്.
ഇതിനാവശ്യമായ സംഖ്യ കഴിഞ്ഞ സാമ്പത്തിക വര്‍ഷങ്ങളില്‍ ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ളതുമാണ്. കൊവിഡുമായി ബന്ധപ്പെട്ടു പല അവശ വിഭാഗങ്ങള്‍ക്കും വ്യത്യസ്ത സഹായധനങ്ങള്‍ നല്‍കുമ്പോള്‍ സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഈ വിഭാഗതിന്നു മുമ്പേ അനുവദിച്ചതും അര്‍ഹതപ്പെട്ടതുമായ ഈ അവകാശം പിടിച്ചു വയ്ക്കുന്നത് ശരിയല്ല. എത്രയും പെട്ടെന്ന് ഈ സഹായം അവര്‍ക്ക് നല്‍കുന്നതിന്ന് വഖ്ഫ് ബോര്‍ഡ് സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തണമെന്നും കത്തിലൂടെ വഖ്ഫ് ബോര്‍ഡിനോട് സുന്നി മഹല്ല് ഫെഡറേഷന്‍ നേതാക്കള്‍ ആവശ്യപ്പെട്ടു.
സാമ്പത്തിക പ്രയാസങ്ങള്‍ ഉണ്ടെങ്കിലും ഈ പ്രത്യേക സാഹചര്യത്തില്‍ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളം തടഞ്ഞു വയ്ക്കുക, പിരിച്ചുവിടുക തുടങ്ങിയ മനുഷ്യത്വരഹിതമായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകാതെ ശ്രദ്ധിക്കണമെന്ന് മഹല്ല് ജമാഅത്തുകളോട് പ്രസിഡന്റ് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങളും സെക്രട്ടറി ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജിയും ഒരു സംയുക്ത പ്രസ്താവയിലൂടെ ആഹ്വാനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."