HOME
DETAILS
MAL
പോത്ത് വിരണ്ടോടി; കുത്തേറ്റ് മൂന്നു പേര്‍ക്ക് പരുക്ക്
backup
July 10, 2016 | 7:18 AM
പരപ്പനങ്ങാടി: വിരണ്ടോടിയ പോത്തിന്റെ പരാക്രമത്തില്‍ മൂന്നു പേര്‍ക്ക് പരുക്കേറ്റു. ഉള്ളണത്ത് കശാപ്പിനു കൊണ്ടുവന്ന പോത്താണ് വിരണ്ടോടി പരിഭ്രാന്തി സൃഷ്ടിച്ചത്.
ഇന്നലെ രാവിലെ പത്തോടെയാണ് സംഭവം. മണിക്കൂറുകളോളം നാടിനെ വിറപ്പിച്ച പോത്തിനെ അവസാനം അഗ്‌നിശമന സേനയും നാട്ടുകാരും ഏറെ നേരത്തെ പരിശ്രമത്തിനു ശേഷം കയറില്‍ കുരുക്കി കീഴ്‌പ്പെടുത്തി.
പോത്തിന്റെ കുത്തേറ്റ് എം.കെ ആസിഫ്(24), എം.കെ ആഷിഖ്( 20 ) പി.ഹംസ ( 50) എന്നിവര്‍ക്ക് പരുക്കേറ്റു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."