HOME
DETAILS

അമിത്ഷായുടെ ബാങ്കിലെ 745 കോടി: പ്രതിരോധത്തിലായി ബി.ജെ.പി

  
backup
June 23 2018 | 18:06 PM

amit

ന്യൂഡല്‍ഹി: നോട്ടുനിരോധനത്തിനു ശേഷം പഴയ കറന്‍സി നോട്ടുകളുടെ നിക്ഷേപം ഏറ്റവും കൂടുതല്‍ നടന്നത് അമിത്ഷായുടെ ബാങ്കിലെന്ന റിപ്പോര്‍ട്ട് ബി.ജെ.പിയെ പ്രതിരോധത്തിലാക്കുന്നു. 

ഗുജറാത്തിലെ അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കിലാണ് നിക്ഷേപം ഏറ്റവും കുടുതലുണ്ടായതെന്ന് വിവരാവകാശ വന്ന രേഖയിലായിരുന്നു പുറത്തുവന്നത്. ബാങ്ക് ഡയറക്ടറും ബി.ജെ.പി ദേശീയ അധ്യക്ഷനുമായ അമിത് ഷായ്‌ക്കെതിരേ പ്രതിയോഗികള്‍ ഇത് രാഷ്ട്രീയ ആയുധമാക്കുകയാണ്. നോട്ട് നിരോധനം പ്രഖ്യാപിച്ച ശേഷമുള്ള അഞ്ചു ദിവസം 745.59 കോടി രൂപ ബാങ്കില്‍ നിക്ഷേപിക്കപ്പെട്ടതായാണ് രേഖകളില്‍ പറയുന്നത്.
18 വര്‍ഷമായി അമിത് ഷാ അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കിന്റെ ഡയറക്ടറാണ്. സംസ്ഥാന കാബിനറ്റ് മന്ത്രിയും ബി.ജെ.പി നേതാവുമായ ജയേഷ് ഭായ് വിത്തല്‍ഭായ് രദാദിയ ചെയര്‍മാനായ ഗുജറാത്തിലെ തന്നെ രാജ്‌കോട്ട് ജില്ലാ സഹകരണ ബാങ്കാണ് നിക്ഷേപത്തില്‍ രണ്ടാം സ്ഥാനത്തുള്ളത് (693.19കോടി).
കള്ളപ്പണം തടയാന്‍ നവംബര്‍ 14ന് ശേഷം ജില്ലാ സഹകരണ ബാങ്കുകളിലെ നിക്ഷേപം അനുവദിച്ചിട്ടില്ല. എന്നാല്‍ അഞ്ചു ദിവസത്തിനുള്ളില്‍ ബി.ജെ.പി നേതാക്കളുമായി ബന്ധമുള്ള ബാങ്കുകളില്‍ കൂടുതല്‍ നിക്ഷേപം നടന്നത് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ ചോദ്യം ചെയ്യുകയാണ്.
വിഷയത്തില്‍ എന്ത് പ്രതികരിക്കുമെന്ന പ്രയാസത്തിലാണ് ബി.ജെ.പി. മുംബൈയിലെ വിവരാവകാശ പ്രവര്‍ത്തകന്‍ മനോരഞ്ജന്‍ എസ്. റായിയുടെ അപേക്ഷയിലാണ് വിവരങ്ങള്‍ പുറത്തു വന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നടപന്തല്‍ കേക്ക് മുറിക്കാനുള്ള സ്ഥലമല്ല'; ഗുരുവായൂരില്‍ വീഡിയോ ചിത്രീകരിക്കാന്‍ നിയന്ത്രണവുമായി ഹൈക്കോടതി

Kerala
  •  3 months ago
No Image

അര്‍ജുനുവേണ്ടിയുള്ള തെരച്ചിലില്‍ വീണ്ടും പ്രതിസന്ധി; കടലില്‍ കാറ്റ് ശക്തം, ഡ്രഡ്ജര്‍ എത്തിക്കാന്‍ വൈകും

Kerala
  •  3 months ago
No Image

താമരശേരിയില്‍ യുവതിയെ നഗ്നപൂജയ്ക്ക് നിര്‍ബന്ധിച്ചു; ഭര്‍ത്താവ് അടക്കം രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

മൈനാഗപ്പള്ളി അപകടത്തില്‍ ഇന്‍ഷുറന്‍സ് പുതുക്കിയത് കാര്‍ കയറ്റിയതിനു ശേഷം; ശ്രീകുട്ടിയെയും അജ്മലിനെയും പിടിച്ചവര്‍ക്കെതിരേ കേസെടുത്ത് പൊലിസ്

Kerala
  •  3 months ago
No Image

ലബനാനിൽ പേജറുകൾ പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടവരുടെ എണ്ണം 11 ആയി; പിന്നിൽ ഇസ്‌റാഈലെന്ന് ആരോപണം; തിരിച്ചടിക്കുമെന്ന് ഹിസ്ബുല്ല

International
  •  3 months ago
No Image

പേജര്‍ പൊട്ടിത്തെറിച്ച് മരണം കേട്ടുകേള്‍വിയില്ലാത്തത്; സ്‌ഫോടകവസ്തുവെന്ന് സംശയം

International
  •  3 months ago
No Image

നിർഭയ കേന്ദ്രത്തിൽ നിന്നും പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ കാണാതായി

Kerala
  •  3 months ago
No Image

ജമ്മു കാശ്മീരിൽ ജനം വിധി എഴുതുന്നു; ആദ്യ ഘട്ടത്തിൽ ഇന്ന് 24 നിയമസഭ മണ്ഡലങ്ങളിൽ വോട്ടെടുപ്പ്

National
  •  3 months ago
No Image

എന്താണ് പേജർ ? ഹിസ്ബുള്ളയുടെ പേജറുകൾ പൊട്ടിത്തെറിച്ചതെങ്ങനെ ?

International
  •  3 months ago
No Image

അബ്ദുറഹീം മോചനം: അന്തിമ വാദം ഒക്ടോബർ പതിനേഴിന്, മോചനവും അന്ന് അറിയാം

Saudi-arabia
  •  3 months ago