HOME
DETAILS
MAL
മിസോറാം ഗവര്‍ണര്‍ സ്ഥാനം കുമ്മനം രാജിവച്ചു; തിരുവനന്തപുരത്ത് മത്സരിച്ചേക്കും
backup
March 08 2019 | 08:03 AM
തിരുവനന്തപുരം: മിസോറാം ഗവര്‍ണര്‍ സ്ഥാനം കുമ്മനം രാജിവച്ചു. തിരുവനന്തപുരത്ത് ബി.ജെ.പി സ്ഥാനാര്‍ഥിയാകുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് രാജി. രാജി രാഷ്ട്രപതി അംഗീകരിച്ചു.
കുമ്മനത്തിന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് ഏതാണ്ട് ഉറപ്പായെന്നാണ് റിപ്പോര്‍ട്ട്.
തിരുവനന്തപുരത്ത് കുമ്മനം തന്നെയാണ് മികച്ച സ്ഥാനാര്‍ഥിയെന്നും അദ്ദേഹത്തിന്റെ അത്ര വിജയസാധ്യത മറ്റാര്‍ക്കുമില്ല എന്ന നിലപാടാണ് ആദ്യം മുതല്‍ തന്നെ ആര്.എസ്.എസ് നേതൃത്വം എടുത്തത്. ഇതാണ് ബി.ജെ.പി ദേശീയ നേതൃത്വത്തിനെ കുമ്മനത്തെ തിരികെ കൊണ്ട് വരാനുള്ള തീരുമാനത്തിന് ഇടയാക്കിയത്.
കുമ്മനം വന്നില്ലെങ്കില്‍ പിന്നെ പരിഗണിക്കേണ്ടതു സുരേഷ് ഗോപിയെ ആകണമെന്നുമായിരുന്നു ആര്.എസ്എസ് നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."