അച്ചടക്കം പഠിപ്പിക്കാന്‍ അധ്യാപകര്‍ക്ക് വിദ്യാര്‍ഥിയെ ശിക്ഷിക്കാം
ഭോപ്പാല്‍: അച്ചടക്കം പഠിപ്പിക്കാന്‍ അധ്യാപകര്‍ വിദ്യാര്‍ഥിയെ ശിക്ഷിക്കുന്നത് ആത്മഹത്യാ പ്രേരണയായി കാണാനാവില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി. മധ്യപ്രദേശിലെ അന്‍പൂരില്‍ പ്രിന്‍സിപ്പല്‍ അടിച്ചതിനെ തുടര്‍ന്ന് പത്താംക്ലാസ് വിദ്യാര്‍ഥി തൂങ്ങി മരിച്ച സംഭവത്തില്‍ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്.
അച്ചടക്കലംഘനത്തിന് അധ്യാപകര്‍ വിദ്യാര്‍ഥികളെ ശിക്ഷിക്കുന്നതോ അടിക്കുന്നതോ ആത്മഹത്യാപ്രേരണയായി കാണാനാവില്ലെന്നാണ് ഇതു സംബന്ധിച്ച കോടതിയുടെ നിരീക്ഷണം. സ്കൂളില്‍ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ അധ്യാപകരാണ്. വിദ്യാര്‍ഥി തെറ്റ് കാണിച്ചാല്‍ അവരെ തിരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് അധ്യാപകര്‍ ശിക്ഷിക്കുന്നത്. ശിക്ഷണ നടപടികളുടെ പേരില്‍ അധ്യാപകര്ക്കെതിരേ നടപടി എടുക്കാനാകില്ല. ജസ്റ്റിസ് അതുല്‍ ശ്രീധര്‍ തന്റെ വിധിയില്‍ പറഞ്ഞു.
നല്ല ശീലം ഇല്ലാത്ത വിദ്യാര്‍ഥികള്‍ സാമൂഹ്യമായും ദേശീയവുമായ ബാധ്യതയായി മാറും. അങ്ങനെ സംഭവിക്കാതെ നോക്കേണ്ട ഉത്തരവാദിത്തം സ്കൂളുകള്‍ക്കുണ്ട്.
അതിനാല്‍ തന്നെ അച്ചടക്ക നടപടികള്‍ സ്കൂള്‍ ഒഴിച്ചു കൂടാനാകാത്ത ഭാഗമാണ്. ശിക്ഷ ലഭിക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് നാണക്കേടും ദു:ഖവും ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഈ വികാരങ്ങള്‍ തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കുട്ടിയെ പ്രാപ്തമാക്കുമെന്നും ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."