HOME
DETAILS
MAL
പൊതുഗതാഗതം ഘട്ടംഘട്ടമായി പുനഃസ്ഥാപിക്കും; ബസ് ചാര്‍ജ്ജ് കൂട്ടേണ്ടി വരും- മന്ത്രി എ.കെ ശശീന്ദ്രന്
backup
May 14 2020 | 04:05 AM
തിരുവനന്തപുരം: പൊതുഗതാഗത സൗകര്യം ഘട്ടംഘട്ടമായി പുനഃസ്ഥാപിക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്. ജില്ലകള്‍ക്കകത്ത് ബസ് സര്‍വീസ് ആരംഭിക്കാന്‍ അനുമതി നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സാമൂഹിക അകലം പാലിക്കേണ്ടതിനാല്‍ 50 ശതമാനം യാത്രക്കാരേ പാടുള്ളൂ. അപ്പോള്‍ നഷ്ടം നികത്താന്‍ നിരക്ക് വര്‍ധിപ്പിക്കേണ്ടി വരും. നിരക്ക് വര്‍ധന എത്ര ശതമാനമാണെന്ന് സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല.
മോട്ടോര്‍ വാഹന മേഖല പ്രതിസന്ധിയിലാണ്. കെ.എസ്.ആര്.ടി.സിക്ക് ഇപ്പോള്‍ സ്പെഷ്യല്‍ ചാര്‍ജാണ് ഈടാക്കുന്നത്. നിരക്ക് വര്‍ധന ലോക്ക്ഡൗണ്‍ കാലത്തേക്ക് മാത്രമാണെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."