മദ്യശാലകള്‍ക്കെതിരേ പ്രവര്‍ത്തിക്കുന്ന സി.പി.എമ്മുകാര്‍ വലതുപക്ഷക്കാര്‍: മന്ത്രി
ആലപ്പുഴ: മദ്യശാലകള്‍ പൂട്ടിക്കാന്‍ ശ്രമിക്കുന്ന സി.പി.എം പ്രതിനിധികള്‍ വലതുപക്ഷക്കാരെന്ന് മന്ത്രി ജി. സുധാകരന്‍.
ജില്ലാ സഹകരണ ഓര്‍ഗാനിക് കാര്‍ഷിക സൊസൈറ്റിയുടെ വിഷരഹിത പച്ചക്കറി വിപണന കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മദ്യം ആവശ്യമുള്ളവര്‍ക്ക് നല്‍കുകയെന്നത് ഭരണഘടനാ ബാധ്യതയാണ്. കോടിക്കണക്കിന് രൂപയുടെ വരുമാനം സര്‍ക്കാരിന് നേടിക്കൊടുക്കുന്ന മാര്‍ഗമാണിത്.
പാര്‍ട്ടി നയങ്ങള്‍ക്ക് വിരുദ്ധമായാണ് സി.പി.എം പഞ്ചായത്ത് പ്രസിഡന്റുമാര്‍ അടക്കമുള്ളവര്‍ മദ്യശാലകള്‍ പൂട്ടിക്കാന്‍ സമരം നടത്തുന്നത്.
പുതിയ മദ്യശാലകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കില്ല. ശരിയുത്തരം എഴുതിയ കുട്ടിക്ക് മാര്‍ക്ക് കൊടുക്കാത്ത അധ്യാപകരെ പോലെയാണ് ജിഷ്ണു പ്രണോയി വിഷയത്തില്‍ മാധ്യമങ്ങള്‍ ഇടപെടുന്നതെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ അധ്യക്ഷനായിരുന്നു.
ജി. വേണുഗോപാല്‍ , സി.എസ് സുജാത, കെ. പ്രസാദ്, ആര്‍. നാസര്‍, പി.പി ചിത്തരഞ്ചന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."