ബോംബാക്രമണത്തില്‍ നിന്ന് സിംബാബ്വെ പ്രസിഡന്റ് രക്ഷപ്പെട്ടു
ഹരാരെ: ബോംബാക്രമണത്തില്‍ നിന്ന് സിംബാബ്വെ പ്രസിഡന്റ് എമേഴ്സണ്‍ നാങ്കാഗ്വെ അത്ഭുതകരമായി രക്ഷപ്പെട്ടു. ബുല്വായോ നഗരത്തിലുണ്ടായ ആക്രമണത്തില്‍ നിന്നാണ് പ്രധാനമന്ത്രി രക്ഷപ്പെട്ടത്. നഗരത്തിലെ സ്റ്റേഡിയത്തില്‍ നടന്ന റാലിയെ അഭിസംബോധനം ചെയ്ത ഉടനെ പ്രധാനമന്ത്രിയുടെ സമീപത്താണ് സ്ഫോടനമുണ്ടായത്.
സംഭവത്തില്‍ എമേഴ്സണ്‍ നാങ്കാഗ്വെക്ക് പരുക്കേറ്റിട്ടില്ലെങ്കിലും വൈസ് പ്രസിഡന്റ് കെംബോ മെഹാദിക്ക് കാലിന് പരുക്കേറ്റു. കൂടാതെ സിംബാബ്വെയുടെ മുന്‍ വൈസ് പ്രസിഡന്റ് കോണ്‍സ്റ്റാന്റിനോ ഷിവങ്ക, അദ്ദേഹത്തിന്റെ ഭാര്യ എന്നിവര്‍ക്കും നിസാരമായി പരുക്കേറ്റു. റോബര്‍ട്ട് മുഗാബെയെ പുറത്താക്കിയതിനെത്തുടര്‍ന്നാണ് എമേഴ്സണ്‍ പ്രസിഡന്റായി ചുമതലയേറ്റത്.
അടുത്ത മാസം 30ന് നടക്കുന്ന തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് തന്റെ പാര്‍ട്ടിയായ സെന-പി.എഫ് പാര്‍ട്ടിയുടെ പ്രചാരണ റാലിക്ക് സംസാരിക്കാന്‍ എത്തിയതായിരുന്നു എമേഴ്സണും വൈസ് പ്രസിഡന്റും. 37 വര്‍ഷമായി അധികാരത്തിലുണ്ടായിരുന്ന റോബര്‍ട്ട് മുഗാബയെ പറത്താക്കിയതിന് ശേഷം രാജ്യത്ത് നടക്കുന്ന ആദ്യത്തെ തെരഞ്ഞെടുപ്പാണിത്.
സ്ഫോടനത്തില്‍ പ്രസിഡന്റിന് പരുക്കേറ്റിട്ടില്ലെന്നും കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ അദ്ദേഹത്തെ അപായപ്പെടുത്താനായി നിരവധി തവണ ശ്രമങ്ങളുണ്ടായെന്നും പ്രസിഡന്റിന്റെ വക്താവ് ജോര്‍ജ് ചരംബ പറഞ്ഞു. വൈസ് പ്രസിഡന്റിന്റെ പരുക്കിനെ സംബന്ധിച്ചുള്ള പൂര്‍ണ വിവരം പുറത്തുന്നിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."