HOME
DETAILS

ബി.ജെ.പിയിലേക്കെന്ന വാര്‍ത്ത പച്ചക്കള്ളം: കെ. സുധാകരന്‍

  
backup
April 11 2017 | 01:04 AM

%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%aa%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%b5%e0%b4%be%e0%b4%b0%e0%b5%8d

കണ്ണൂര്‍: ബി.ജെ.പിയിലേക്ക് പോകുന്നുവെന്ന വാര്‍ത്ത പച്ചക്കള്ളമെന്ന് മുന്‍മന്ത്രി കെ. സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. താന്‍ ഭാഗ്യാന്വേഷിയല്ല. രാഷ്ട്രീയമായി ദുര്‍ബലമെങ്കിലും കോണ്‍ഗ്രസ് തീര്‍ന്നുവെന്ന് വിശ്വസിക്കുന്നില്ല. ഏതു രാഷ്ട്രീയ സാഹചര്യത്തിലും കോണ്‍ഗ്രസുകാരനായി തുടരും. മറ്റുള്ളവര്‍ പോകുന്നുണ്ടോയെന്ന് തനിക്കറിയില്ല. അവര്‍ പോകുമെന്ന് വിശ്വസിക്കുന്നില്ല. സ്ഥാനമാനങ്ങള്‍ മോഹിച്ച് കോണ്‍ഗ്രസില്‍ എത്തിയയാളല്ല താന്‍. ഒട്ടേറെ സ്ഥാനങ്ങള്‍ കോണ്‍ഗ്രസ് തന്നിട്ടുണ്ട്. ഉത്തരേന്ത്യന്‍ രാഷ്ട്രീയം ഇവിടെ നടക്കില്ല. കോണ്‍ഗ്രസ് വിട്ട എസ്.എം കൃഷ്ണയ്ക്ക് ദൈവം മാപ്പുനല്‍കില്ല. ഉത്തരേന്ത്യന്‍ നയം ദക്ഷിണേന്ത്യയില്‍ നടപ്പാവുമെന്നതു ബി.ജെ.പിയുടെ സ്വപ്നം മാത്രമാണ്. ശശി തരൂര്‍ എം.പി ഇപ്പോഴും മുഴുരാഷ്ട്രീയക്കാരനായിട്ടില്ല. എന്നാലും അദ്ദേഹം കോണ്‍ഗ്രസിന്റെ നിര്‍ണായക ഘടകമാണ്. എം.എം ഹസന്‍ മാധ്യമങ്ങളോടു സംസാരിക്കവെ ആരുടെയും പേരു പരാമര്‍ശിച്ചില്ലെങ്കിലും മറുപടിയില്‍ അവ്യക്തതയുണ്ടായി. നേതാക്കള്‍ കോണ്‍ഗ്രസ് വിടുമെന്നു പ്രചരിപ്പിക്കുന്നവര്‍ക്ക് രാഷ്ട്രീയ അജന്‍ഡയുണ്ട്. ബി.ജെ.പിയും സി.പി.എമ്മും തമ്മില്‍ എന്താണ് വ്യത്യാസമെന്നും സുധാകരന്‍ ചോദിച്ചു.
മൂന്നു നേതാക്കള്‍ കോണ്‍ഗ്രസ് വിടുമെന്നും ചര്‍ച്ച നടന്നെന്നും ഇന്നലെ സി.പി.എം മുഖപത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വാര്‍ത്ത കെ. സുധാകരന്‍, ശശി തരൂര്‍, വി.ഡി സതീശന്‍, വി.എസ് ശിവകുമാര്‍ എന്നിവരുടെ ചിത്രങ്ങള്‍ക്കൊപ്പം സാമൂഹിക മാധ്യമങ്ങളില്‍ പരന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വിശദീകരണത്തിനു സന്നദ്ധനായതെന്നും സുധാകരന്‍ വ്യക്തമാക്കി. വയനാട്ടില്‍ രണ്ടുമാസത്തെ ആയുര്‍വേദ ചികിത്സയ്ക്കുശേഷം ഏതാനും ദിവസം മുന്‍പാണ് സുധാകരന്‍ കണ്ണൂരിലെ വീട്ടില്‍ തിരിച്ചെത്തിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് അഞ്ച് ദിവസം മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ഗസ്സ, ലബനാന്‍ ആക്രമണം നിര്‍ത്തണമെന്ന് അറബ്, ഇസ്‌ലാമിക് ഉച്ചകോടി; ട്രംപിന് കത്തയക്കും

International
  •  a month ago
No Image

ജനങ്ങളില്‍ നിന്നുള്ള എതിര്‍പ്പ് രൂക്ഷം; ഇസ്‌റാഈലിനുള്ള ബുള്‍ഡോസറുകളുടെ വിതരണം മരവിപ്പിച്ച് യു.എസ് 

International
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ അധ്യാപകരുടെ മത്സരത്തില്‍ ഈവ ടീച്ചര്‍ക്ക് ഇരട്ടി മധുരം

Kerala
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ചരിത്രമെഴുതി മലപ്പുറം

Kerala
  •  a month ago
No Image

പനിയെയും എതിരാളിയെയും തോൽപ്പിച്ച് ഏയ്ഞ്ചൽ

Kerala
  •  a month ago
No Image

കോടതി കയറി ഹാമര്‍ത്രോ

Kerala
  •  a month ago
No Image

വയനാടിന്റെ അഭിമാനം അമന്യ

Kerala
  •  a month ago
No Image

'വാറോല കൈപ്പറ്റട്ടെ'; സുഖിപ്പിച്ച് സംസാരിക്കണമെന്ന് ഭരണഘടനയില്‍ പറഞ്ഞിട്ടില്ല: എന്‍ പ്രശാന്ത്

Kerala
  •  a month ago
No Image

ഫോട്ടോ എടുക്കാന്‍ അടുത്ത് വന്ന പ്രവര്‍ത്തകനെ തൊഴിച്ച് ബി.ജെ.പി നേതാവ്; ദൃശ്യങ്ങള്‍ പുറത്ത്, വിമര്‍ശനം രൂക്ഷം 

National
  •  a month ago