സംസ്ഥാനത്ത് എല്ലാ മദ്യശാലകളും ഒന്നിച്ച് തുറക്കാന്‍ തീരുമാനം: തീയതി പിന്നീടെന്ന് എക്സൈസ് മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അടച്ച മദ്യശാലകള്‍ ഉടന്‍ തുറന്നേക്കുമെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്. എല്ലാ മദ്യശാലകളും ഒന്നിച്ച് തുറക്കാനാണ് തയ്യാറെടുക്കുന്നത്. അതേ സമയം എന്ന് തുറക്കുമെന്നത് സംബന്ധിച്ച വ്യക്തതയില്ല, തീയതി പിന്നീട് അറിയിക്കുമെന്ന് മന്ത്രി പറഞ്ഞു. മദ്യശാലകളുടെ പ്രവര്‍ത്തന സമയത്തിലും മാറ്റം വരുത്തും.
മൊത്തം 301ഔട്ട്ലറ്റുകളാണ് കേരളത്തിലുള്ളത്. ഇതെല്ലാം ഒന്നിച്ച് തുറക്കുന്നതിനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുക. തിരക്ക് ഒഴിവാക്കാനുള്ള പ്രായോഗിക നടപടികള്‍ ആലോചിക്കുകയാണ്. ഓണ്‍ലൈന്‍ ബുക്കിംഗ് വഴി ഓര്‍ഡര്‍ സ്വീകരിച്ച് ഔട്ട്ലറ്റ് വഴി മദ്യം വിതരണം ചെയ്യാനാണ് ആലോചിക്കുന്നത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചതിന് ശേഷമേ എന്ന് മദ്യശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കൂ എന്ന കാര്യത്തില്‍ തീരുമാനമാകൂവെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ബാര്‍ ഹോട്ടലുകളില്‍ പ്രത്യേകം കൗണ്ടര്‍ സജ്ജീകരിച്ചും മദ്യവില്പന നടത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇവിടെയൊന്നും ഇരുന്ന് മദ്യം കുടിക്കാന്‍ അനുവദിക്കില്ല. പാഴ്സലായി വാങ്ങേണ്ട സൗകര്യമാകും ഒരുക്കുക. ബിവറേജ് കോര്‍പറേഷന്റെ വിലയാകണം ബാര്‍ ഹോട്ടലിലും ഈടാക്കേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."