സ്വിസ് താരങ്ങള്‍ക്കെതിരേ നടപടിയുണ്ടായേക്കും
ജനീവ: ഫുട്‌ബോളെന്ന വികാരം എല്ലാത്തിനും മുകളിലാണ്. അവിടെ മതത്തിനോ വര്‍ണത്തിനോ വര്‍ഗത്തിനോ ഒന്നിനും സ്ഥാനമില്ല. മനുഷ്യനെന്ന പരിഗണന മാത്രം. അതിനിടക്ക് എന്ത് താല്‍പര്യങ്ങള്‍ കയറി വന്നാലും അത്തരക്കാരെ തിരുത്തപ്പെടേണ്ടതാണ്.
അത്തരത്തിലൊരു സംഭവമായിരുന്നു കഴിഞ്ഞ ദിവസം നടന്ന സെര്‍ബിയ സ്വിറ്റ്‌സര്‍ലന്റ് മത്സരത്തിനിടെ നടന്നത്. സെര്‍ബിയക്കെതിരേ ഗോള്‍ നേടിയതിന് ശേഷം സ്വിസ് താരങ്ങളായ ഗ്രാനിത് സാക്കയും ജെര്‍ദാന്‍ ശകീരിയും നടത്തിയ ആഹ്ലാദ പ്രകടനമാണിപ്പോള്‍ ചര്‍ച്ചയായിട്ടുള്ളത്. കോസോവിയന്‍ പാരമ്പര്യക്കാരായ താരങ്ങളാണ് സാക്കയും ശാക്കിരിയും. 90 കളില്‍ സെര്‍ബിയയില്‍ നടന്ന വംശീയ അക്രമത്തെ തുടര്‍ന്ന് സ്വിറ്റ്‌സര്‍ലന്റിലേക്ക് കുടിയേറിയവരാണ് കോസോവ-അല്‍ബേനിയന്‍ വംശജരായ താരങ്ങള്‍. പിന്നീട് സ്വിസ് ടീമിന്റ അംഗങ്ങളാവുകയായിരുന്നു ഇവര്‍.
ഇതിനോട് പ്രതികാരം വീട്ടാനായിരുന്നു താരങ്ങളുടെ ആഹ്ലാദ പ്രകടനം. ഇരു കൈകളും നെഞ്ചില്‍ ചേര്‍ത്ത് വച്ചായിരുന്ന ആഹ്ലാദ പ്രകടനം നടത്തിയത്. കോസോവയുടെ ഇരട്ടത്തലയുള്ള പരുന്തിന്റെ ചിഹ്നമായിരുന്നു ഇവര്‍ അനുകരിച്ചത്. താരങ്ങളുടെ രാഷ്ട്രീയ പ്രകടനത്തോട് കോച്ച് അതൃപ്തിയും അറിയിച്ചു. ഫുട്‌ബോളും രാഷ്ട്രീയവും കൂട്ടിക്കലര്‍ത്തുന്നതിനോട് യോജിപ്പില്ലെന്ന് കോച്ച് പറഞ്ഞു. ഇരു താരങ്ങള്‍ക്കുമെതിരേ നടപടിയുണ്ടായേക്കുമെന്ന സൂചനയുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."