വൈദികരെ പൂട്ടിയിട്ട് കവര്‍ച്ച, നാല് ലക്ഷം രൂപ കവര്‍ന്നു
ചങ്ങനാശേരി: സെന്റ് സേവ്യേഴ്സ് പള്ളിയില്‍ വൈദികരെ പൂട്ടിയിട്ട് കവര്‍ച്ച. അലമാര കുത്തിത്തുറന്ന് നാല് ലക്ഷം രൂപയാണ് മോഷ്ടിച്ചത്. പള്ളിയുമായി അടുപ്പമുള്ളവരാണ് മോഷണത്തിന് പിന്നിലെന്നാണ് സംശയം. വൈദികര്‍ താമസിക്കുന്ന കെട്ടിടത്തിന്റെ ഗ്രില്ല് തുറന്ന് അലുമിനിയം വാതിലിന്റെ താഴ്ഭാഗം അടര്‍ത്തി മാറ്റിയാണ് മോഷ്ടാവ് അകടത്ത് കടന്നിരിക്കുന്നത്. പള്ളിയില്‍ സിസിടിവിയില്ല.
ഗ്രില്ലിന് പൂട്ട് ഇല്ലന്നെ വിവരം മനസ്സിലാക്കിയ ആരെങ്കിലുമാകാം പിന്നിലെന്നാണ് പൊലീസ് നിഗമനം. അകത്തുകയറിയ മോഷ്ടാവ് വൈദികര്‍ കിടക്കുന്ന മുറി പുറത്തേക്കു പൂട്ടിയശേഷമാണ് മോഷണം നടത്തിയത്. രാവിലെ ഉണരുമ്പോള്‍ മുറി പുറത്തുനിന്നു പൂട്ടിയത് മനസിലായതോടെയാണ് സംശയം തോന്നിയത്.
സെക്യൂരിറ്റിയെ വിളിച്ച് വരുത്തി വാതില്‍ തുറന്നു പുറത്തു കടന്നു പരിശോധിച്ചപ്പോഴാണ് മോഷണവിവരം മനസ്സിലാക്കിയത്. തിരുനാളിനായി പിരിച്ച നാലുലക്ഷം രൂപയാണ് നഷ്ടമായത്. പൊലീസ് വൈദികരുടേയും സെക്യൂരിറ്റി ജീവനക്കാരന്റേയും മൊഴിയെടുത്തു. വിരലടയാള പരിശോധനാഫലം കിട്ടുന്നതോടെ മോഷ്ടാവിനെക്കുറിച്ച് സൂചന കിട്ടുമെന്ന പ്രതീക്ഷയിലാണ് പൊലീസുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."