HOME
DETAILS
MAL
ജമ്മു സ്ഫോടനം: മരണം മൂന്നായി, ആക്രമണം നടത്തിയത് 9-ാം ക്ലാസുകാരന്, ഗ്രനേഡ് ഒളിപ്പിച്ചത് ചോറ്റുപാത്രത്തില്‍
backup
March 08 2019 | 13:03 PM
ജമ്മു: ജമ്മുകശ്മീരിലെ ബസ്റ്റാന്റിലുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. പരുക്കേറ്റ് ചികിത്സയിലായിരുന്നവരാണ് മരിച്ചത്. ആക്രമണം നടത്തിയ ഒന്‍പതാം ക്ലാസുകാരനെ പൊലിസ് അറസ്റ്റ് ചെയ്തു. ചോറ്റുപാത്രത്തിലാക്കിയാണ് കുട്ടി ഗ്രനേഡ് കൊണ്ടു വന്നതെന്നു പൊലിസ് പറഞ്ഞു.
കുല്‍ഗ്രാം സ്വദേശിയായ വിദ്യാര്‍ഥി യൂട്യൂബ് വീഡിയോകള്‍ കണ്ടാണ് ആക്രമണം നടത്താന്‍ പരിശീലിച്ചത്. സ്വകാര്യ കാറില്‍ സംഭവ സ്ഥലത്തെത്തിയ വിദ്യാര്‍ഥി ചോറ്റുപാത്രത്തില്‍ കൊണ്ടുവന്നിരുന്ന ഗ്രനേഡ് ഉപേക്ഷിച്ച ശേഷം അതേ കാറില്‍ മടങ്ങുകയായിരുന്നു. ആക്രമണത്തിന്റെ പിന്നില്‍ ഹിസ്ബുല്‍ മുജാഹിദ്ദീനാണെന്ന് ജമ്മു ഐജി എം.കെ സിന്‍ഹ പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."