HOME
DETAILS
MAL
മുഖ്യമന്ത്രി വ്യക്തിവൈരാഗ്യം തീര്‍ക്കുന്നു: കെ.എം ഷാജഹാന്
backup
April 11 2017 | 01:04 AM
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തിവിരോധം തീര്‍ക്കുകയാണെന്ന് കെ.എം ഷാജഹാന്. ഡി.ജി.പി ഓഫിസിനു മുന്നിലെ സമരവുമായി ബന്ധപ്പെട്ട് റിമാന്‍ഡിലായ ഷാജഹാന് കോടതി അനുമതിയോടെ പരീക്ഷ എഴുതാന്‍ ലോ കോളജില്‍ എത്തിയതായിരുന്നു. ലാവ്ലിന് കേസില്‍ ഇടപെട്ടതിന്റെ പേരില്‍ നിരന്തരം ദ്രോഹിക്കുകയാണ്. ഒരു കുറ്റവും ചെയ്യാത്ത തനിക്ക് നീതികിട്ടണം. തന്റെ അറസ്റ്റ് ഭരണഘടനാ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഷാജഹാനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മാതാവ് തങ്കമ്മ വീട്ടില്‍ നടത്തുന്ന നിരാഹാരം മൂന്നാംദിനത്തിലേക്ക് കടന്നു. മകന്റെ മോചനത്തിനായി മരണംവരെ നിരാഹാരമിരിക്കും. നീതികിട്ടിയില്ലെങ്കില്‍ സമരം സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാറ്റും. കുടുംബാംഗങ്ങളും സമരത്തില്‍ അണിചേരുമെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."