മദ്യവില്‍പന സ്വകാര്യമേഖലയ്ക്ക് തീറെഴുതുന്നത് സി.പി.എമ്മിന്റെ പണ സമാഹരാര്‍ഥം: ആരോപണവുമായി ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡിന്റെ മറവില്‍ മദ്യവില്‍പന സ്വകാര്യമേഖലയ്ക്ക് നല്‍കുന്നതിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.മദ്യവില്‍പനയ്ക്ക് ഓണ്‍ലൈന്‍ സമ്പ്രദായം ഏര്‍പ്പെടുത്തിയതിന് പിന്നില്‍ വലിയ അഴിമതിയുണ്ട്. അബ്കാരി നിയമത്തില്‍ ഭേദഗതി വരുത്തി അഴിമതി നടത്താനാണ് നീക്കമെന്നും ചെന്നിത്തല ആരോപിച്ചു.
ബിവറേജിന് 4 ലക്ഷം രൂപ ലൈസന്‍സ് ഫീ വേണം. എന്നാല്‍ ബാറിന്റെ പുതിയ ഔട്ട്‌ലെറ്റിന് ഫീ ഇല്ല. വലിയ അഴിമതിയാണിത്. അണിയറയില്‍ ബാര്‍ മുതലാളിമാരുമായി നടത്തിയ ചര്‍ച്ചയുടെ ഫലമാണിത്. ബാറുകാരുടെ കയ്യില്‍ നിന്ന് സിപിഎം പിരിവ് തുടങ്ങിക്കഴിഞ്ഞുവെന്നും ചെന്നിത്തല ആരോപിച്ചു.
ഫോണിലും ഓണ്‍ലൈനും പറഞ്ഞാല്‍ കിട്ടുന്ന സ്ഥിതിയുണ്ടായാല്‍ ആരാണ് ബിവറേജസ് കോര്‍പറേഷന്റെ ഔട്ട്ലെറ്റിലെത്തുക. ഈ സാഹചര്യത്തില്‍ ബിവറേജസ് കോര്‍പറേഷന്‍ അടച്ചു പൂട്ടേണ്ട അവസ്ഥ വരും. മദ്യവ്യാപനം കൂടും. 12400 കോടി രൂപയാണ് ബിവറേജസ് വാര്‍ഷിക വരുമാനം. ഇത് കുറയും.
സ്വകാര്യ മേഖലയിലെ മൊത്തം ബാറുകള്‍ 955 ആണ്. ബിവറേജസ് 265, കണ്‍സ്യൂമര്‍ ഫെഡ്ഡിന്റേത് 36, മൊത്തം 301 . 955 ഒട്ട്ലെറ്റുകള്‍ പുതുതായി വരുമ്പോള്‍ സംസ്ഥാനസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള മൂന്നിരട്ടി സ്വകാര്യ ഔട്ട്‌ലെറ്റ് വരികയാണ്.പൊതു താല്‍പര്യത്തിന് വിരുദ്ധമായ നടപടി പിന്‍വലിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."