വൈപ്പിനിലെ പരാജയം: തനിക്കെതിരേ നടപടിക്ക് ശുപാര്‍ശ ചെയ്‌തെന്ന വാര്‍ത്ത തെറ്റെന്ന് കോണ്‍ഗ്രസ് നേതാവ്
കൊച്ചി: വൈപ്പിന്‍ നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ ആര്‍ സുഭാഷ് പരാജയപ്പെട്ടതുമായി ബന്ധപ്പെട്ട് കെ.പി.സി.സി സെക്രട്ടറിയായ തനിക്കെതിരേ പാര്‍ട്ടി നടപടിക്ക് ശുപാര്‍ശ ചെയ്തുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് അഡ്വ. എം വി പോള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇത് ചിലരുടെ ഗൂഢാലോചനയുടെ ഭാഗമാണ്.
വാര്‍ത്ത സംബന്ധിച്ച് കെ.പി.സി.സി ഉപസമിതി കണ്‍വീനര്‍ ഭാരതി പുരം ശശി, അംഗം എന്‍ വേണുഗോപാല്‍ എന്നിവരുമായി ബന്ധപ്പെട്ടപ്പോള്‍ പരാതികള്‍ സ്വീകരിച്ചതല്ലാതെ മറ്റൊരു നടപടിയുമുണ്ടായിട്ടില്ലെന്ന് വ്യക്തമാക്കിയിട്ടുള്ളതായും അദ്ദേഹം പറഞ്ഞു.
വൈപ്പിനില്‍ വിജയ സാധ്യതയില്ലാത്തതിനാല്‍ കെ ആര്‍ സുഭാഷിനെ സ്ഥാനാര്‍ഥിയാക്കരുതെന്ന് കാണിച്ച് 10 മണ്ഡലം പ്രസിഡന്റുമാരും രണ്ട് ബ്ലോക്ക് പ്രസിഡന്റുമാരും കെ.പി.സി.സി പ്രസിഡന്റിനും ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലക്കും കത്ത് നല്‍കിയിരുന്നു.
2011ലെ തിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായിരുന്ന അജയ് തറയിലിനെ പരാജയപ്പെടുത്താന്‍ എതിര്‍ സ്ഥാനാര്‍ഥിക്കുവേണ്ടി പ്രവര്‍ത്തിച്ചതിന് കെ ആര്‍ സുഭാഷിനെതിരെ പരാതിയുണ്ടായിരുന്നു.
സ്ഥാനാര്‍ഥി രേഖാ മൂലം നല്‍കിയ പരാതിയില്‍ വക്കം പുരുഷോത്തമന്‍ അദ്ധ്യക്ഷനായുള്ള കമ്മിറ്റി അന്വേഷിച്ച് സത്യമുണ്ടെന്ന് കണ്ടെത്തുകയും ആറ് വര്‍ഷത്തേക്ക് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കണമെന്ന് ശുപാര്‍ശ ചെയ്തിട്ടുള്ളതുമായ സാഹചര്യത്തിലാണ് ഇദ്ദേഹത്തെ സ്ഥാനാര്‍ഥിയാക്കരുതെന്ന് പാര്‍ട്ടി പ്രാദേശിക ഭാരവാഹികള്‍ ആവശ്യപ്പെട്ടത്.
എന്നാല്‍ ഇത് കണക്കിലെടുക്കാതെ പാര്‍ട്ടി സംസ്ഥാന നേതൃത്വം അദ്ദേഹത്തിന് സ്ഥാനാര്‍ഥിത്വം നല്‍കുകയും തങ്ങള്‍ അത് സ്വീകരിക്കുകയും ചെയ്യുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."