HOME
DETAILS
MAL
കുമ്മനത്തിന്റെ രാജി ഗവര്‍ണര്‍ പണി പോകുമെന്നറിഞ്ഞ് എ. വിജയരാഘവന്
backup
March 08 2019 | 16:03 PM
തിരുവനന്തപുരം: മോദിയുടെ അവസരം തീരുന്നതോടെ ഗവര്‍ണര്‍ പണി നഷ്ടമാകുമെന്ന് അറിവുള്ളതുകൊണ്ടാണ് കുമ്മനം രാജശേഖരന് രാജിവച്ചെതെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്.
തിരുവനന്തപുരത്ത് ബി.ജെ.പി സ്ഥാനാര്‍ഥിയാകാനും മണ്ഡലം തിരിച്ചുപിടിക്കാനുമുള്ള ആവേശവുമായാണ് കുമ്മനത്തിന്റെ തിരിച്ചുവരവെന്ന പ്രചാരണത്തിനിടെയാണ് എ.വിജയരാഘവന് കുമ്മനത്തെ പരിഹസിച്ചത്.
മോദി ഭരണം അവസാനിച്ചു കഴിഞ്ഞു. അതോടെ ഗവര്‍ണര്‍ സ്ഥാനം നഷ്ടമാകുമെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. അതു മുന്‍കൂട്ടി മനസിലാക്കാനുള്ള ബുദ്ധിയുള്ളതിനാലാണ് മിസോറാമിലെ ഗവര്‍ണര്‍ പദവി അദ്ദേഹം രാജിവച്ചത്. അല്ലാതെ തിരുവനന്തപുരത്ത് മത്സരിച്ചാല്‍ അത്ഭുതമൊന്നും സംഭവിക്കില്ലെന്നും ബി.ജെ.പി കേരളത്തില്‍ നിന്ന് ലോക്സഭ കാണില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."