വിവാദ പ്രസംഗം: ബി.ജെ.പി എം.എല്‍.എക്കെതിരേ കേസ്
ഹൈദരാബാദ്: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തെ എതിര്‍ക്കുന്നവരുടെ തലകൊയ്യുമെന്ന് വിവാദ പ്രസംഗം നടത്തിയ ബി.ജെ.പി എം.എല്‍.എക്കെതിരേ പൊലിസ് കേസെടുത്തു. തെലങ്കാനയിലെ ഘോഷ്മഹല്‍ മണ്ഡലത്തില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എയും ചീഫ് വിപ്പുമായ രാജാ സിങ്ങാണ് പ്രകോപനപരമായ പ്രസംഗം നടത്തിയത്.
മജ്ലിസ് ബച്ചാവോ തഹ്രിക് എന്ന സംഘടനയുടെ വക്താവ് അംജദുല്ല ഖാന് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എം.എല്‍.എക്കെതിരേ കേസെടുത്തിരിക്കുന്നത്. മതവികാരങ്ങള്‍ക്ക് മുറിവേല്‍പ്പിച്ചതിനും ബോധപൂര്‍വം മതസ്പര്‍ദ്ദ വളര്‍ത്തിയതിനുമാണ് കേസ്.
ഹൈദരാബാദില്‍ നടന്ന പൊതു റാലിക്കിടെ രാമക്ഷേത്രത്തിന് എതിരുനില്‍ക്കുന്നവരുടെ തലകൊയ്യുമെന്നും ഇവര്‍ക്കെതിരേ ലാത്തിയും ബുള്ളറ്റുകളും ഉപയോഗിക്കാന്‍ മടിക്കില്ലെന്നുമാണ് കഴിഞ്ഞ ദിവസം രാജാ സിങ് പറഞ്ഞത്.
പശുക്കളെ സംരക്ഷിക്കുന്നതിനായി എന്തുചെയ്യാനും മടിക്കില്ലെന്നും അതിനായി ജീവന് നല്കാന് തയാറാണെന്നും നേരത്തെ രാജാ സിങ് നടത്തിയ പ്രസംഗം വിവാദമായിരുന്നു. ഗോ സംരക്ഷണത്തിന് ഒരു ദാദ്രി കൂടി നടത്താന്‍ ഒരുക്കമാണെന്നും 2015 ല്‍ രാജാ സിങ് ഭീഷണി മുഴക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."