HOME
DETAILS
MAL
തങ്ങളുടെ മണ്ണില്‍ ഒരു തീവ്രവാദ സംഘടനെയെയും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് ഇംറാന്‍ ഖാന്
backup
March 08 2019 | 16:03 PM
ഇസ്ലാമാബാദ്: ഒരു തരത്തിലുമുളള തീവ്രവാദ ആക്രമണത്തിനും പാകിസ്താന് മണ്ണ് ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് പാകിസ്താന് പ്രധാനമന്ത്രി ഇംറാന്‍ ഖാന്. പൊതുപരിപാടിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തങ്ങളുടെ രാജ്യത്ത് ഒരു തീവ്രവാദ സംഘടനയും പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ ഇനി അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തീവ്രവാദ സംഘടനകള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ ശക്തമായ നടപടിയെടുത്തതിന്റെ പിന്നാലെയാണ് ഇംറാന്‍ ഖാന്റെ പ്രസ്താവന. തീവ്രവാദവുമായി ബന്ധപ്പെട്ട് ഇന്നലെ 121 പേരെ പാകിസ്താന് സര്‍ക്കാര്‍ കസ്റ്റഡിയിലെടുക്കുകയും 180 മദ്രസകളുടെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയിതിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."